കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രമോഷന്‍ ട്രസ്റ്റ്, സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്സിന്റെയും, ഫീമെയില്‍ സ്റ്റാഫ് നഴ്സിന്റെയും  തസ്തികയില്‍ ഒഴിവുണ്ട്. യോഗ്യത ബിഎസ്സി നഴ്സിംഗ് ബിരുദം അല്ലെങ്കില്‍ ജിഎന്‍എം കോഴ്സ് പാസായവരായിരിക്കണം. പാലിയേറ്റീവ് കെയര്‍ നഴ്സിംഗില്‍ മുന്‍പരിചയവും സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യുന്നതിനുള്ള സന്നദ്ധതയും അഭിലഷണീയം. യോഗ്യരായവര്‍ ഒക്ടോബര്‍ മൂന്നിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിലാസം, സൂപ്രണ്ട്, ഗവ. വൃദ്ധസദനം, കണ്ണൂര്‍, ചാല്‍, അഴിക്കോട് പിഒ, കണ്ണൂര്‍ ജില്ല, ഇ-മെയില്‍ [email protected]. ഫോണ്‍: 9447363557, 0497 2771300. 

Leave a Reply