ഷാഹിദ് തിരുവള്ളൂർ IIS

സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളുമായി ഇപ്പോഴും നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. പലതരത്തിലുള്ള ആളുകള്‍. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സീരിയസായി പ്രിപ്പയര്‍ ചെയ്യുന്നവര്‍ വരെ. ഭൂരിഭാഗം പേര്‍ക്കും വളരെ ബേസികായ കാര്യങ്ങളാണ് അറിയേണ്ടത്. ചിലപ്പോള്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി വിളിക്കും. ഏതായാലും എല്ലാവര്‍ക്കും മനസ്സിലാകുംവിധം ‘സിവില്‍ സര്‍വീസ് :50 ചോദ്യങ്ങള്‍, 50 ഉത്തരങ്ങള്‍‘ നിങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണ്. സീരിയസായി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇതു മതിയാകില്ലെന്നറിയാം. ഏതായാലും നിങ്ങളുടെ സമ്മതത്തോടെ ഇവ സമര്‍പ്പിക്കട്ടെ…

1. എന്താണ് സിവില്‍ സര്‍വീസ്?

സിവില്‍ എന്നാല്‍ സാധാരണ പൗരൻ അഥവാ പൊതു ജനം. സര്‍വീസ് എന്നാല്‍ സേവനം. പൊതു ജനത്തെ സേവിക്കുന്ന എല്ലാ ജോലികളും സിവില്‍ സര്‍വീസാണ്, ജുഡീഷ്യല്, ഇലക്ടഡ്, മിലിറ്ററി സര്‍വീസ് ഒഴികെ.

2. എന്താണ് സിവില്‍ സര്‍വീസ് എക്‌സാം?

കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാനമായ ചില പെർമെനന്റ് പോസ്റ്റുകളിലേക്കുള്ള ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കാൻ വേണ്ടി നടത്തപ്പെടുന്ന സെലക്ഷന്‍ എക്‌സാം.

3. എന്തിനാണ് ഞാന്‍ സിവില്‍ സര്‍വീസില്‍ ചേരുന്നത്?

സര്‍ക്കാര്‍ ശമ്പളം പറ്റി പൊതുജന സേവനം നടത്താം. മെറിറ്റുണ്ടെങ്കില്‍ വിവേചനമില്ലാതെ കയറാവുന്ന ഉയര്‍ന്ന പോസ്റ്റുകള്‍, ബ്യൂറോക്രാറ്റിക് റെപ്രസന്റേഷന്‍…ബ്ലാ,ബ്ലാ…

4. ആരാണ് നടത്തുന്നത്? എപ്പോഴാണ് നടത്തുന്നത്?

UPSC (Union Public Service Commission), ഒരു ഭരണഘടനാ സ്ഥാപനമാണ് (http://www.upsc.gov.in/). എല്ലാ വര്‍ഷവും എക്‌സാം നടത്തപ്പെടും.

5. സിവില്‍ സര്‍വീസില്‍ ഏതെല്ലാം പോസ്റ്റുകള്‍ വരും?

ഗ്ലാമര്‍ പോസ്റ്റുകളായ Indian Administrative Service (IAS), Indian Foriegn Service (IFS), Indian Police Service (IPS) എന്നീ ആള്‍ ഇന്ത്യാ സര്‍വ്വീസുകള്‍ക്കു പുറമേ താഴെ കൊടുത്തിരിക്കുന്ന Group A, B സര്‍വീസുകളിലേക്കുമാണ് എക്‌സാം നടക്കുന്നത്.

Central Services (Group A)

 • Indian Audit and Accounts Service (IA&AS)
 • Indian Civil Accounts Service (ICAS)
 • Indian Corporate Law Service (ICLS)
 • Indian Defence Accounts Service (IDAS)
 • Indian Defence Estates Service (IDES)
 • Indian Forest Service (IFoS)
 • Indian Information Service (IIS)
 • Indian Ordnance Factories Service (IOFS)
 • Indian Post & Telecommunication Accounts and Finance Service (IP&TAFS)
 • Indian Postal Service (IPoS)
 • Indian Railway Accounts Service (IRAS)
 • Indian Railway Personnel Service (IRPS)
 • Indian Railway Traffic Service (IRTS)
 • Indian Revenue Service (IRS-IT)
 • Indian Revenue Service (IRS-C&CE)
 • Indian Trade Service (ITrS)
 • Railway Protection Force (RPF)

Group B Services

 • Armed Forces Headquarters Civil Service (AFHCS)
 • Delhi, Andaman and Nicobar Islands Civil Service (DANICS)
 • Delhi, Andaman and Nicobar Islands Police Service (DANIPS)
 • Pondicherry Civil Service (PCS)
 • Pondicherry Police Service (PPS)
6. എല്ലാ സര്‍വീസുകള്‍ക്കും ഒരേ പ്രധാന്യമാണോ?

ഗ്രൂപ് എ ഉദ്യോഗങ്ങൾക്ക് സർവീസ് ആനുകൂല്യം, സാലറി എന്നിവ തുല്യമാണ്. അധികാര പരിധി ജോലിക്കനുസരിച്ച് വ്യത്യസ്തമാണ്.

7. എന്താണ് യോഗ്യത?

ഡിഗ്രി പാസ്.

8. മാര്‍ക്ക് നിബന്ധനയുണ്ടോ?

ഇല്ല. ജയിച്ചാല്‍ മാത്രം മതി.

9. മൂന്നാം വര്‍ഷക്കാര്‍ക്ക് എഴുതാമോ?

അതെ. ഇന്റര്‍വ്യൂ സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

10. ഡിസ്റ്റന്‍സ് ഡിഗ്രി വാലിഡാണോ?

അതെ.

11. പ്രായ പരിധി?

General Category: 32
OBC : 35
SC/ST: 37

12. കട്ട് ഓഫ് മാര്‍ക്കില്‍ സംവരണ സമുദായത്തിന് ആനുകൂല്യമുണ്ടോ?

ഉണ്ട്.

13. എത്ര ഘട്ടങ്ങളായാണ് പരീക്ഷ?

മൂന്നു ഘട്ടം.

14. ഏതെല്ലാം? എപ്പോഴൊക്കെ?

പ്രിലിമിനറി എക്‌സാം (Generallly ജൂണ്‍)
മെയിന്‍ എക്‌സാം (ഒക്ടോബര്‍)
പേഴ്‌സണാലിറ്റി ടെസ്റ്റ് (മാര്‍ച്ച് Next Year)

15. എപ്പോള്‍ അപേക്ഷിക്കണം?

പരീക്ഷയുടെ രണ്ടോ മൂന്നോ മാസം മുമ്പ് അപേക്ഷ ക്ഷണിക്കും. വിവിധ പത്രങ്ങളിലും എംപ്ലോയ്‌മെന്റ് ന്യൂസുകളിലും വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാം (http://www.upsc.gov.in/)

24. പ്രിലിമിനറിയുടെ ഒന്നാം പേപ്പര്‍ (General Studies) സിലബസ്?
 • Current events of national and international importance
 • History of India
 • Indian and World Geography
 • Indian Polity and Governance
 • Economic and Social Development
 • General issues on Environmental Ecology, General Science
25. ഈ സിലബസ് കവര്‍ ചെയ്യാന്‍ എന്തൊക്കെ വായിക്കണം?

ഓരോന്നോരോന്നായി വിവരിക്കാം. പ്രാഥമിക വായനക്കും ബേസിക്‌സ് മനസ്സിലാക്കുന്നതിനുമായി 6 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ NCERT പാഠ പുസ്തകങ്ങളും അവയ്ക്കു പുറമെ താഴെ പറയുന്ന സോഴ്‌സുകളെയും ആശ്രയിക്കുക.

Current Affairs :

ദിവസേനയുള്ള പത്രവായന, മാഗസിന്‍ വായന, ഇയര്‍ ബുക്ക് വായന, ഗവണ്‍മെന്റ് ഒഫീഷ്യല്‍ സൈറ്റുകള്‍, കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുകളുടെ കറന്റ് അഫേഴ്‌സ് സമാഹാരം – Vision IAS, Insight IAS എന്നിവ ഉദാഹരണം.

History :

 • Ancient History – RS Sharma
 • Medieval history- Satish Chandra
 • Modern India – Bipan Chandra / Rajiv Ahir (Spectrum)

Economics:

 • Indian economy- Sanjiv Varma
 • NCERT 11, 12
 • Economic Survey ( Summary only)

Environment : Environment – Shankhar IAS

Polity: Indian Polity – Laxmi kant

Geography: Certificate of Physical And Human Geography – Gochan leong

General Science: 6 മുതല്‍ 10 വരെയുള്ള NCERT സയന്‍സ് പുസ്തകങ്ങള്‍

26. ഇവ എങ്ങനെ വായിക്കണം?

ആദ്യം ഒരു ചാപ്റ്റര്‍ മുഴുവനായി വായിച്ച് കാര്യങ്ങള്‍ മനസിലാക്കുക. ശേഷം ഒന്നു കൂടെ വായിച്ച് പ്രധാന കാര്യങ്ങളുടെ നോട്ട് തയ്യാറാക്കുക. നോട്ട് റിവൈസ് ചെയ്യുക.

27. പ്രിലിമിനറിക്ക് വേറെ എന്തു ചെയ്യണം?

സിലബസ് കവര്‍ ചെയ്ത ശേഷം,

 • UPSC യുടെ പഴയകാല ചോദ്യപ്പേപ്പറുകള്‍ പരമാവധി ചെയ്തു നോക്കുക
 • നിലവില്‍ വിവിധ കോച്ചിംഗ് സെന്ററുകള്‍ (eg: Vision IAS, Insight IAS, etc) എന്നിവര്‍ പബ്ലിഷ് ചെയ്യുന്ന ടെസ്റ്റ് സീരീസ് പേപ്പറുകള്‍ പരമാവധി ചെയ്യുക. That’s enough.
28. കറന്റ് അഫേഴ്‌സിനു എന്തു ചെയ്യണം?
 • ഒരു നല്ല പത്രം ദിവസവും മുടങ്ങാതെ വായിക്കുക (The Hindu or New Indian Express)
 • മാഗസിന്‍ : Kurukshetra, Yojana എല്ലാ മാസവും വായിക്കുക.
 • ഏതെങ്കിലും കോച്ചിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ Monthly Current Affairs സമാഹാരം ഫോളോ ചെയ്യുക (eg:- Vision IAS, Insight IAS, Mrunal.org, Unacademy, Current Affairs only, etc).
29. പത്രം എങ്ങനെ വായിക്കണം.

വലതു കൈയില്‍ സിലബസും ഇടതു കൈയില്‍ പത്രവും വെക്കുക. രണ്ടും യോജിക്കുന്നത് മാത്രം വായിക്കുക.

30. എന്തിന് എഡിറ്റോറിയല്‍ വായിക്കണം?

പ്രിലിമിനറി (CSAT)ല്‍ കോംപ്രഹന്‍ഷന് സഹായകമാകും. മെയിനില്‍ ആവശ്യമായ ഒരുപാട് ആശയങ്ങള്‍ ലഭിക്കും. Essay Writing Skill മെച്ചപ്പെടും. ഇന്റര്‍വ്യൂവിന് സഹായകമാവും.

31. ഈ സിലബസില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ?

യെസ്. ഷുവര്‍

32. ഈ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ ചോദ്യങ്ങള്‍ വരൂ?

No guarantee. UPSC is (Unpredictable Service Commission)

33. എത്രപേര്‍ പ്രിലിമിനറി എഴുതും?

എതാണ്ട് 8 ലക്ഷം പേര്‍

34. എത്ര പേര്‍ മെയിന്‍ എക്‌സാമിനായി തിരഞ്ഞെടുക്കപ്പെടും?

ഏതാണ്ട് 10000 മുതല്‍ 15000 വരെ (Depending on Vacancies)

35. മെയിന്‍ പരീക്ഷ എങ്ങനെയാണ്?

ഡിസ്‌ക്രിപ്റ്റീവ്. ഉത്തരങ്ങള്‍ വിശദമായി എഴുതുന്ന പരന്പരാഗത രീതി. ടൈം മാനേജ്‌മെന്റ് അനിവാര്യം. റൈറ്റിംഗ് സ്പീഡ് അത്യാവശ്യം.

36. എതൊക്കെയാണ് വിഷയങ്ങള്‍?

ടോട്ടല്‍ 9 വിഷയങ്ങള്‍. ഓരോന്നിനും മൂന്നു മണിക്കൂര്‍

4 ജനറല്‍ സ്റ്റഡീസ് വിഷയങ്ങള്‍:

GS – 1: ജ്യോഗ്രഫി, ഹിസ്റ്ററി – 250 മാര്‍ക്ക്
GS – 2: പൊളിറ്റി, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് – 250 മാര്‍ക്ക്
GS – 3: എക്കണോമിക്‌സ്, സയന്‍സ് ആന്റ് ടെക്‌നോളജി – 250 മാര്‍ക്ക്
GS – 4: എത്തിക്‌സ് അഥവാ ധാര്‍മികത: കണ്‍സപ്റ്റ്‌സ് ആന്റ് അപ്ലിക്കേഷന്‍ – 250 മാര്‍ക്ക്
5. എസ്സേ പേപ്പര്‍ (തന്ന വിഷയങ്ങളില്‍ നിന്ന് രണ്ട് എസ്സേ എഴുതുക)
6. ഒപ്ഷണല്‍ പേപ്പര്‍: പേപ്പര്‍ 1
7. ഒപ്ഷണല്‍ പേപ്പര്‍ :പേപ്പര്‍ 2

ഇത്രയുമാണ് മാര്‍ക്ക് കൂട്ടുന്ന പേപ്പറുകള്‍.
ഇവക്കു പുറമെ രണ്ട് ക്വാളിഫയിംഗ് പേപ്പറുകള്‍
8. ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ (250ല്‍ 90 മാര്‍ക്ക് നേടിയാല്‍ മതി)
9. പ്രാദേശിക ഭാഷാ പേപ്പര്‍ (Any Indian language)

37. ഒപ്ഷണല്‍ പേപ്പര്‍ എന്നാലെന്ത്?

ഇഷ്ടമുള്ള വിഷയം പരീക്ഷാര്‍ത്ഥിക്ക് ആഴത്തില്‍ പഠിക്കാനുള്ള അവസരം. സോഴ്‌സുകളുടെ ലഭ്യത, ക്ലാസുകളുടെ ലഭ്യത, സ്‌കോറിംഗ് ചാന്‍സ് എന്നിവ പരിശോധിച്ച് തിരഞ്ഞെടുക്കാം.

38. മലയാളം ഒപ്ഷനലായി തിരഞ്ഞെടുക്കുന്നതിന്റെ സാധ്യത?

ചരിത്രം, സാഹിത്യം എന്നിവയടക്കം ലിമിറ്റഡ് സിലബസ്. നോ അപ്‌ഡേഷന്‍സ്. ചോദ്യങ്ങളുടെ ആവര്‍ത്തന സാധ്യത. പക്ഷെ, ഭാഷ നന്നായി എഴുതാന്‍ കഴിയണം.

39. മലയാളം സിലബസ്?

Section – A
Early Phase of Malayalam Language, Various theories, Pattu School,
Manipravalam – Folklore – Early Malayalam Prose – Standardization of Malayalam
Pana, Kilippattu and Tullal.
Contributions of European Missionaries
Contemporary Malayalam, Ancient and Medieval Literature
Modern Literature – Poerty
Venmani Poets
Romanticsm
Modern Literature – Prose, Poetry, Drama, Novel, Short story, Biography, etic

Paper – II
This paper will require first hand reading of the texts prescribed and is designed to test the candidate’s critical ability.

Section – A

Unit 1:
1.1 Ramacharitam – Patalam 1, Kannassaramayanam – Balakandam first 25 stanzas, Unnunilisandesam – Purvabhagam 25 slokas including Prastavana, MahabharathamKilippattu-Bhishmaparvam.,

Unit 2. Kumaran Asan – Chintavisthayaya Sita, Vailoppilli-Kutiyozhikkal, Sankara Kurup-Perunthachan,Krishna Variar-Tivandiyile Pattu.

Unit 3: ONV -Bhumikkoru Charamagitam, Ayyappa Panicker – Kurukshetram, Akkittam – Paudatha Messanthi, Attur Ravivarma-Megharupan. Chanthu Menon – Indulekha, Thakazhy – Chemmin, O V Vijayan – Khasakkinte Ithihasam. MT Vasudevan Nair – Vanaprastham (Collection), N S Madhavan – Higvitta (Collection), Kuttikrishna Marar – Bharataparyatanam, M. K Sanu – Nakshatrangalute snehabhajanam, V.T. Bhattathirippad – Kannirum Kinavum

40. മെയിന്‍സ് സിലബസ് കവര്‍ ചെയ്യാന്‍ ഏതെല്ലാം പുസ്തകങ്ങള്‍ വായിക്കണം?

ദിവസേനെയുള്ള പത്ര വായന, കുരുക്ഷേത്ര, യോജന മാഗസിനുകള്‍, ഗവണ്‍മെന്റ് (especially NITI AYOG) ഇടക്കിടെ പുറത്തിറക്കുന്ന റിപ്പോര്‍ട്ടുകളുടെ സമ്മറി എന്നിവക്കു പുറമെ…

GS: 1 -NCERT-IX- Introduction to Indian art, Modern India spectrum, India since independence vision IAS summary, World History NCERT X, Indian Society of Ram Ahuja, Geography of India IX,XI.

GS: 2 – Indian polity of Laxmikanth, summaries of ARC Reports, Notes on Indian and World, List of Government Schemes, Representation of Peoples Act Summary.

GS: 3 – Environment Shankar IAS, Selective Reading of Technology, Economy, Society and Disaster Management.

GS:4 – Ethics Lexicon Book, Case Studies of any Coaching Institute.

41. എസ്സേ പേപ്പറിനു എന്തു വായിക്കണം?

എസ്സേയുടെ സാമാന്യ ഘടന (Introduction, Body, Conclusion, etc) വിശദമായി പഠിക്കുക. (ഇതിനു വേണമെങ്കില്‍ How to write essay for UPSC എന്ന വീഡിയോ യൂട്യൂബില്‍ കാണാവുന്നതാണ്). ശേഷം പത്രങ്ങളില്‍ നിന്ന് സ്വയം വിഷയം കണ്ടെത്തി എഴുതി ശീലിക്കുക. വിഷയങ്ങളെ വൈഡ്‌ലി കണക്ട് ചെയ്യാന്‍ ശ്രമിക്കുക. എക്‌സ്‌പേര്‍ട്ടുകള്‍ എഴുതിയ എസ്സേകള്‍ വായിക്കുക.

42. ക്വാളിഫൈയിംഗ് പേപ്പറിന് എന്തെങ്കിലും വായിക്കേണ്ടതുണ്ടോ?

കത്തെഴുതുക, എസ്സേ എഴുതുക, സംഗ്രഹിക്കുക തുടങ്ങി പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളേ ഉണ്ടാകൂ. പേടിയുണ്ടെങ്കില്‍ പഴയകാല ക്വസ്റ്റ്യന്‍സ് നോക്കുക.

43. ഈ പുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയോ?

പോര, ശേഷം ഏതെങ്കിലും ടെസ്റ്റ് പേപ്പറിന് ജോയിന്‍ ചെയ്യുക. അത് എങ്ങനെ ഉത്തരമെഴുതണമെന്നത് മനസ്സിലാക്കാന്‍ സഹായിക്കും. UPSC യുടെ പഴയകാല ക്വസ്റ്റ്യന്‍സിലൂടെ യാത്ര ചെയ്യുക. സിലബസുമായി ബന്ധപ്പെട്ട ഏതു ക്വസ്റ്റ്യന്‍സും വരാം. കരുതിയിരിക്കുക.

44. മൂന്നു ഘട്ടങ്ങളില്‍ ഏതെല്ലാം സ്‌റ്റേജിന്റെ മാര്‍ക്കാണ് ഫൈനല്‍ റാങ്ക് ലിസ്റ്റ് തീരുമാനിക്കുന്നതിന് പരിഗണിക്കുക?

പ്രിലിമിനറി ജസ്റ്റ് എലിമിനേഷന്‍ റൗണ്ട് മാത്രം. മെയിന്‍, ഇന്റര്‍വ്യൂ മാര്‍ക്കുകള്‍ കമ്പെയ്ന്‍ ചെയ്താണ് ഫൈനല്‍ റിസല്‍ട്ട തയ്യാറാക്കുന്നത്. ടോട്ടല്‍ മാര്‍ക്ക് 1750+275=2025

45. ഇന്റര്‍വ്യൂ എങ്ങനെ?

ഇന്റര്‍വ്യൂ അല്ല, പേഴ്‌സണാലിറ്റി ടെസ്റ്റാണ് UPSC നടത്തുന്നത്. നിങ്ങളുടെ വ്യക്തിത്വമാണ് വിലയിരുത്തപ്പെടുന്നത്. ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം, ഒറിജിനാലിറ്റി എന്നിവ അളക്കപ്പെടുന്നു. ടോട്ടല്‍ 275 മാര്‍ക്ക്.

46. ഇന്റര്‍വ്യൂവില്‍ ആകാശത്തിനു താഴെയുള്ളതെന്തും ചോദിക്കുമെന്നു പറയുന്നത് ശരിയാണോ?

ശരിയല്ല. പൊതുവെ നിങ്ങള്‍ സമര്‍പ്പിക്കുന്ന ബയോഡാറ്റ (DAF)യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നിങ്ങളുടെ സംസ്ഥാനത്തെക്കുറിച്ച്, അതതു കാലത്തെ കറന്റ് അഫേഴ്‌സ് തുടങ്ങിയവ ചോദിക്കാം. പൊതുവെ, ഒരു സ്മൂത്ത് ഡിസ്‌കഷന്‍ പോലെയായിരിക്കും ഇന്റര്‍വ്യൂ.

47. അറിയാത്തവയ്ക്ക് എന്തു ചെയ്യും?

I don’t know എന്നു പറയുക. അഭിപ്രായങ്ങള്‍ ചോദിച്ചാല്‍ യുക്തി പരമായ, പ്രായോഗികമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

48. ഒന്നാം റാങ്കുകാരന് എത്ര മാര്‍ക്ക് കിട്ടാറുണ്ട്?

പൊതുവെ 50%, or little more.

49. പരീക്ഷാ കേന്ദ്രങ്ങള്‍ എവിടെയായിരിക്കും?

പ്രിലിമിനറിക്ക് ജില്ലാ കേന്ദ്രങ്ങളില്‍, മെയിന് സ്റ്റേറ്റ് കാപിറ്റലുകള്‍, ഇന്റര്‍വ്യൂവിന് ഡല്‍ഹി UPSC ആസ്ഥാനം.

50. കോച്ചിംഗ് എങ്ങനെ ചെയ്യാം?

രണ്ട് തരത്തിലാണ് കോച്ചിംഗ് സെന്ററുകളുള്ളത്.

ഒന്ന്: ഗവണ്‍മെന്റ് സപ്പോര്‍ട്ടോടു കൂടെയുള്ളത് ഉദാ: കേരള സിവില്‍ സര്‍വീസ് അക്കാദമി, തിരുവനന്തപുരം, പൊന്നാനി, കോഴിക്കോട്.
രണ്ട്: പ്രൈവറ്റ് – ഡല്‍ഹി, തിരുവനന്തപുരം, ജില്ലാ കേന്ദ്രങ്ങള്‍ ഇവിടെയെല്ലാം ഇപ്പോള്‍ കോച്ചിംഗ് ഇന്‍ഡസ്ട്രി ബൂമായി വളര്‍ന്നു വരുന്നുണ്ട്.

50 ചോദ്യങ്ങളും ഉത്തരങ്ങളുമാണല്ലാ ഹെഡ്‌ലൈന്‍. അതില്‍ തീര്‍ക്കാനാവാത്തതു കൊണ്ട്‌ അഞ്ച് ചോദ്യങ്ങള്‍ എക്സ്ട്രാ… ക്ഷമിക്കൂലേ…

1. ന്യൂനപക്ഷങ്ങള്‍ക്ക് സൗജന്യമായി കോച്ചിംഗ് ചെയ്യാന്‍ കഴിയുന്ന കേന്ദ്രങ്ങള്‍ ഉണ്ടോ?

ഉണ്ട്, നിരവധി.
സകാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ഹംദര്‍ദ് സ്റ്റഡി സര്‍ക്കിള്‍ എന്നിങ്ങനെയുള്ള ഒന്നാം കിട സ്ഥാപനങ്ങള്‍.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ജാമിഅ ഹംദര്‍ദ് തുടങ്ങിയവയും MANUU ഹൈദരാബാദ്, അലിഗഡ് തുടങ്ങിയ സ്ഥാപനങ്ങളും ഓരോ വര്‍ഷവും പരീക്ഷ നടത്തി മിടുക്കരെ കോച്ചിംഗിനായി തിരഞ്ഞെടുക്കാറുണ്ട്. ഇവയുടെ ന്യൂസുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുന്നത് ശ്രദ്ധിക്കുക.

2. ഡല്‍ഹിയില്‍ കോച്ചിംഗ് ചെയ്യുന്നത് ഉപകാര പ്രദമാണോ?

ഡല്‍ഹിയില്‍ രാജേന്ദ്ര നഗര്‍, മുഖര്‍ജി നഗര്‍ പോലെയുള്ള കോച്ചിംഗ് ഹബ്ബുകള്‍ ഒരുപാടുണ്ട്. കടുത്ത മത്സരവും സീരിയസ്‌നെസും സ്വാഭാവികമാണല്ലോ. പക്ഷെ, പ്രതികൂലമായ കാലാവസ്ഥ, ഭക്ഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്. ഇപ്പോൾ തിരുവനന്തപുരത്തും ഇങ്ങനെ ഒരു ഹബ്ബ് വളരുന്നനുണ്ട്.

3. പ്രൈവറ്റ് കോ്ച്ചിംഗിന്റെ ശരാശരി ചിലവ്

1 to 1.5 Lakhs Coaching ഫീസ്, ഫുഡ് ആന്റ് അക്കമഡേഷന്‍ പുറമെ,

4. ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരേണ്ടതുണ്ടോ?

നിര്‍ബന്ധമില്ല. പക്ഷെ സിവില്‍ സര്‍വീസിന്റെ ബേസിക് വിഷയങ്ങള്‍ നേരത്തെ കവര്‍ ചെയ്യാന്‍ സഹായിക്കും.

5. ഞാന്‍ പത്താം ക്ലാസില്‍/ പ്ലസ്ടുവില്‍ പഠിക്കുകയാണ്. സിവില്‍ സര്‍വീസിന് തയ്യാറാവാന്‍ എന്തു ചെയ്യണം?

ഇപ്പോള്‍ പഠിക്കാനുള്ള വിഷയങ്ങള്‍ നന്നായി പഠിക്കുക. ബാക്കിയുള്ള സമയങ്ങളില്‍ നല്ല വായനാശീലം ഉണ്ടാക്കുക. ദിവസവും പത്രം വായിക്കുക. മാഗസിനുകളും. ക്വിസ് മത്സരങ്ങള്‍, ഡിബേറ്റുകള്‍, എസ്സേ റൈറ്റിംഗ്‌സ് എന്നിവയില്‍ പങ്കെടുക്കുക, ശീലമാക്കുക. പറ്റുമെങ്കില്‍ NCERT Books വായിക്കുക.

Leave a Reply