തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രോജക്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഡോ.മിനി. വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇലക്ട്രിക്കൽ എൻജിനീയറിംഗ്, കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം. ഫോൺ: 9447986892 എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. ജൂൺ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് വിശദവിവരങ്ങൾ അടങ്ങുന്ന അപേക്ഷ സമർപ്പിക്കണം.  ഒന്നാം ക്ലാസ്സോടെയുള്ള എം.ടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗ് (ഇലക്ട്രിക്കൽ മെഷിൻസ്) ഡിഗ്രിയും അൻസിസ്-മാക്‌സ്വെൽ (3ഡി) യിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവർക്കായി ജൂൺ 17നു രാവിലെ 10ന് ഇന്റർവ്യൂ നടക്കും.

Leave a Reply