Prof. G.S. Sree Kiran
Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

 

പ്രശസ്ത ഹോളിവുഡ് സൂപ്പർ താരം അർനോൾഡ്, ലോക ബോക്സിങ് ചാംപ്യൻ ആയിരുന്ന മുഹമ്മദ് അലിയെ കുറിച്ച് പറഞ്ഞ ഒരു കഥ ഉണ്ട്.

ഒരു ദിവസം ഒരു സ്പോർട്സ് മാഗസിൻ ലേഖകൻ, ജിംനേഷ്യത്തിൽ സിറ്റ് അപ് ചെയ്യുകയായിരുന്ന മുഹമ്മദ് അലിയോട് ചോദിച്ചു,

“താങ്കൾ എത്ര സിറ്റ് അപ് എടുക്കാറുണ്ട് ഇങ്ങനെ ഫിറ്റ് ആയി ഇരിക്കാൻ?”

മുഹമ്മദ് അലി ഒന്ന് നിർത്തിയിട്ട് മറുപടി പറഞ്ഞു

“സിറ്റ് അപ് ചെയ്തു ചെയ്തു, എനിക്ക് എപ്പോൾ വേദന എടുത്തു തുടങ്ങുന്നോ, അപ്പൊൾ മുതൽ മാത്രം ആണ് ഞാൻ അത് കൗണ്ട് ചെയ്തു തുടങ്ങുന്നത്!” എന്ന്.

അതുവരെ ചെയ്തത് ഒന്നും ഒരു വർക് ഔട്ട് ആയിരുന്നില്ല, അദ്ദേഹത്തിന്റെ ലിമിറ്റ് പുഷ് ചെയ്തു തുടങ്ങുമ്പോൾ മാത്രം ആണ്, വർക് ഔട്ട് സ്റ്റാർട്ട് ചെയ്യുന്നത്.

ഈ മാന്ദ്യ സമയത്ത്, നമുക്ക് ചെയ്യാവുന്ന കാര്യമാണ് നമ്മുടെ ലിമിറ്റ് പുഷ് ചെയ്യുക എന്നുള്ളത്. നാം ചെയ്യുന്നതിന്റെ അളവുകോൽ കൂട്ടി വെച്ചുകൊണ്ടേയിരിക്കുക. മനസ്സ് തളർന്നു എന്ന് തോന്നുന്ന നിമിഷം പുഷ് ചെയ്തു തുടങ്ങുക. അതാണ് നമ്മളെ ചാംപ്യൻ ആക്കുക!

ഞാൻ നടക്കാൻ പോകുമ്പോൾ വാച്ചും, ഫിറ്റ്നെസ് ട്രാക്കറും ഒഴിവാക്കി തുടങ്ങിയപ്പോൾ കൂടുതൽ സമയം നടന്നു തുടങ്ങി, കൂടുതൽ എനർജി യും. അങ്ങനെ ഓരോ കാര്യത്തിലും, ജോലി കാര്യത്തിൽ ഉൾപ്പെടെ ഞാൻ സ്വയം പുഷ് ചെയ്തു തുടങ്ങി!

നമ്മുടെ കഴിവിന് ലിമിറ്റ് വയ്ക്കാതിരിക്കുക… നമ്മുടെ പരിമിതികളെ പുഷ് ചെയ്തു കൊണ്ട് തന്നെ ഇരിക്കുക!

There is only one disease which can make you fail “A bad attitude!”.

Follow Prof. Sree Kiran

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!