എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 12 നു മുമ്പ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 നും 30 നും ഇടയിൽ. 3 വർഷത്തെ പ്രവർത്തി പരിചയം വേണം. യോഗ്യതകൾ: എസ്.എസ്.എൽ.സി. പാസായിരിക്കണം. വിവിധ ഐടിഐ ട്രേഡുകളിൽ ഉള്ള സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും പുതുക്കിയ ഫോർക്ക് ലിഫ്റ്റ് / ക്രയിൻ ഓപറേറ്റർ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ സ്രാങ്ക്/ലാസ്കർ കം സ്രാങ്ക് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ ഫാക്ടറി കാൻ്റീൻ /3 സ്റ്റാർ ഹോട്ടൽ എന്നിവിടങ്ങളിൽ കുക്ക് ആയിട്ടുള്ള അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. അല്ലെങ്കിൽ നാലാം ക്ലാസും റിഗ്ഗിങ്ങ് ജോലിയിൽ ഉള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

Leave a Reply