കൗമാരക്കാരായ പെണ്‍കുട്ടികളുടെ സാമൂഹ്യ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സൈക്കോസോഷ്യല്‍ പദ്ധതിയില്‍ ജില്ലയിലെ സ്കൂളുകളിലെ സൈക്കോസോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 20,625/ രൂപ ഓണറേറിയം ലഭിക്കും. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സൈക്കോളജി ബിരുദാനന്തര ബിരുദമുള്ള 18-40 വയസ് പ്രായപരിധിയില്‍ വരുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം. കൗണ്സിലിംഗിലുള്ള പരിചയം അഭികാമ്യം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 20 വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ വനിത ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0495 2370750.

Home VACANCIES