Munavira Khalid
Munavira Khalid
Sub Editor, NowNext

കണ്ണുള്ളവർക്കേ കണ്ണിന്റെ വില അറിയൂ എന്ന്  പറയുന്ന പോലെ ആണ് കണ്ണുള്ളവർക്കേ ഒപ്റ്റോമെട്രിസ്റ്റുകളുടെ വില അറിയൂ എന്ന് പറയുന്നത്.

കണ്ണാശുപത്രികളിൽ ഡോക്ടർ പരിശോധിക്കുന്നതിന് മുൻപ്  നമ്മുടെ കണ്ണ് നിരീക്ഷിക്കുന്നവരെ കണ്ടിട്ടില്ലേ ….?

അവരാണ് ഒപ്റ്റോമെട്രിസ്റ്റുകൾ.

കാഴ്ചാ പ്രശ്നങ്ങൾ നിർണ്ണയിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നവരാണ് ഒപ്റ്റോമെട്രിസ്റ്റുകൾ. കണ്ണുള്ളവരുടെ  ലോകത്ത്  ഒപ്‌റ്റോമെട്രിസ്റ്റിന്  സാധ്യതകൾ ഏറെയാണ്.

നിങ്ങൾ ഒപ്‌റ്റോമെട്രിസ്റ് ആവാൻ താല്പര്യം ഉള്ളവരാണോ ?

എങ്കിൽ  വളരെ എളുപ്പത്തിൽ പഠിക്കാവുന്ന മേഖലയാണിത്. സെക്കണ്ടറി വിദ്യഭ്യാസത്തിന്  ശേഷം B.Sc. ഒപ്‌റ്റോമെട്രി അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം ഏക വർഷ ഡിപ്ലോമയായോ ഇത് പഠിക്കാം. ബിരുദ കോഴ്സിന്റെ കാലാവധി മൂന്ന് വർഷവും ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷവുമാണ്. പഠന ശേഷം ഒരു വർഷത്തെ പ്രാക്ടീസ് നിർബന്ധമാണ്.

കേരളത്തിൽ ഡിപ്ലോമ കോഴ്സ് ലഭ്യമായ കോളേജുകൾ
  1. ITEES MALABAR COLLEGE OF HEALTH SCIENCE, MALAPPURAM
  2. MEH HEALTH CARE INSTITUTE, MALAPPURAM
  3. REGIONEL INSTITUTE OF OPHTHOLMOLOGY
കേരളത്തിലെ ഒപ്‌റ്റോമെട്രിസ്റ്  ബിരുദ കോഴ്‌സ് ലഭ്യമായ കോളേജുകൾ
  1. LITTLE FLOWER INSTITUTE OF MEDICAL SCIENCE AND RESEARCH CENTER(LIMSAR)ANGAMALI
  2. AL SHIFA COLLEGE OF PARAMEDICAL SCIENCE (ASCP), MALAPPURAM
  3. AHALIA SCHOOL OF OPTOMETRY, PALAKKAD
  4. ALSALAM COLLEGE OF OPTAMETRY (ASCO) PERINTHALMANNA
  5. AMRITHA UIVERSITY, KOCHI
  6. JUBILEE MISSION GROUP OF INSTITUTION, THRISSUR
  7. MEDICAL TRUST GROUP OF COLLEGE, COCHIN

പഠിച്ചിറങ്ങിയതിന് ശേഷം ജോലി സാധ്യതകൾ ഒരുപാട് ഉണ്ട് ഒപ്‌റ്റോമെട്രോസ്റ്റിന്‌. വിവിധ കണ്ണാശുപത്രികളിലും  ഒപ്റ്റിക്കൽ സ്റ്റോറുകളിലും അതുപോലെ തന്നെ സ്വന്തമായി ഒപ്റ്റിക്കൽ സ്റ്റോർ തുടങ്ങിയോ പ്രവർത്തിക്കാം. ഉയർന്ന ശമ്പളം പ്രതീക്ഷിക്കാവുന്ന മേഖലയാണിത്.

ആഗ്രഹവും താല്പര്യവും  ഉണ്ടെങ്കിൽ ഒപ്‌റ്റോമെട്രിസ്റ് പഠനത്തിലൂടെ  കണ്ണുകളിലെ കാഴ്ചയിലൂടെ സഞ്ചരിക്കാം

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!