Ravi Mohan

CEO of NowNext | Marketing Guru 

Career Consultant | Startup Mentor
facebook.com/ravi.mohan.12

ഇന്നത്തെ യുഗത്തിൽ സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ആശയവിനിമയം ഇല്ലാതെ നിങ്ങളുടെ ജീവിതം നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? തീർച്ചയായും നിങ്ങൾക്ക് അതിനു കഴിയില്ല. ആഗോളവൽക്കരണവും വിവരസാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടവും, ടെലികോം ഇന്ത്യയിൽ കുതിച്ചുയരുന്ന വ്യവസായമായി മാറാൻ കാരണമായിട്ടുണ്ട്.

ടെലികോം മാനേജ്മെൻറിൽ എം ബി എ പോലുള്ള ബിരുദം നിങ്ങളുടെ കരിയർ വളരെയധികം ഉയർത്താൻ സഹായിക്കും. ടെലികോം മാനേജുമെന്റ് കോഴ്സുകൾ നിങ്ങൾക്ക് നെറ്റ് വർക്കുകൾ രൂപകൽപ്പന ചെയ്യുന്നതിനും ടെലികോം പോളിസി രൂപീകരണത്തിനും പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനുള്ള കോസ്റ്റ് മോഡലുകൾ സൃഷ്ടിക്കുന്നതിനും നെറ്റ് വർക്കിംഗ് സിസ്റ്റങ്ങളുടെ ഓർഗനൈസേഷണൽ, ഉപയോക്തൃ പ്രത്യാഘാതങ്ങൾ മനസിലാക്കുന്നതിനുമൊക്കെയുള്ള കഴിവുകൾ നൽകും. ഇത്തരം കോഴ്‌സുകൾ ടെലികോം പ്രവർത്തനങ്ങളുടെ മാനേജ്മെന്റ്, ലീഗൽ, റെഗുലേറ്ററി, ഫിനാൻഷ്യൽ വശങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.

ടെലികോം മാനേജ്‌മന്റ് – പ്രധാന വിഷയങ്ങൾ

മുഴുവൻ സമയ എം ബി എ രണ്ട് വർഷമായിരിക്കും. കൃത്യമായ പാഠ്യപദ്ധതി ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മറ്റൊന്നിലേക്ക് വ്യത്യാസപ്പെടാമെങ്കിലും കോഴ്സിൽ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട ടെലികോം വിഷയങ്ങൾ താഴെ പറയുന്നവയാണ്.

  • Networking Fundamentals
  • Telecom Technology Fundamentals
  • Wireless Technology
  • Broadband Communication
  • Telecom Network Management
  • Convergence of Telecom Networks
  • Inter-networking Technology
  • Network Design and Integration
  • Telecom Business Management
  • Telecom Project Management
  • Quality of Service in Telecommunication
  • Telecom Security Management
  • Telecom Billing, Revenue Assurance, Fraud Management
  • Business Transformation

ജനറൽ മാനേജ്മെന്റ്, മാർക്കറ്റിംഗ്, ഫിനാൻസ്, ഇൻഫർമേഷൻ സിസ്റ്റംസ് എന്നീ മേഖലകളും കോഴ്സിൽ ഉൾപ്പെടാറുണ്ട്. ഇന്റേൺഷിപ്പ്, ഗസ്റ്റ് ലക്ച്ചറുകൾ, വിദഗ്ദ്ധ പരിശീലനം, വർക്ക് ഷോപ്പുകൾ എന്നിവയൊക്കെ പ്രോഗ്രാമിൽ ഉൾപ്പെടുത്തി കാണാറുണ്ട്.

യോഗ്യതകൾ

ടെലികോം മാനേജ്മെൻറിൽ ഒരു എം ബി എ യ്ക്ക് യോഗ്യത നേടുന്നതിന്,

  • B.E. or B. Tech in (Electrical and Computer Engineering / Electrical / IT / Computer Science / Instrumentation / Aerospace)
  • B.Sc. or M.Sc. in (IT / Telecom)
  • BCA or MCA degree
  • CAT / XAT / MAT / GMAT scores
  • Individual Entrance Examinations
അവസരങ്ങൾ

ടെലികോം മാനേജ്മെന്റിൽ നിരവധി കരിയർ സാധ്യതകൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

  • Network Planning
  • Enterprise Networking
  • Security
  • CDMA
  • GSM
  • Program Management
  • Product Development
  • Project Management
  • Telecom Consulting
  • Telecom Regulation
  • International Voice Trading
  • Sales and Distribution
  • Marketing

ഭാരതി എയർടെൽ, ടാറ്റ കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, വി , വിഎസ്എൻഎൽ, നോക്കിയ, സീമെൻസ്, ഏണസ്റ്റ് & യംഗ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിങ്ങൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയും.

എവിടെ പഠിക്കാം

1. Balaji Institute of Telecom and Management – Pune
2. Symbiosis Institute of Telecom Management – Pune
3. Amity Institute of Telecom Engineering and Management – Noida
4. Aegis School of Business and Telecommunication – Mumbai
5. MIT School of Telecom Management (MITSOT) – Pune
6. Regional College of Management Autonomous – Bhubaneswar

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!