കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 27ന് അഭിമുഖം നടത്തും. നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രായം 45ൽ താഴെ. ജനറൽ ഡ്യൂട്ടി അസിസ്റ്റന്‍റ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സാണ് നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയുടെ യോഗ്യത. പ്രായം 30 ൽ താഴെ. താത്പര്യമുള്ളവർ 7356754522 എന്ന നമ്പറിൽ ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം.കൂടുതൽ വിവരങ്ങൾ 0481 2563451, 256545 എന്ന നമ്പറിൽ ബന്ധപ്പെടണം.

Leave a Reply