Munavira Vakayil
Munavira Vakayil
Sub Editor, NowNext

“നല്ല മനസ്സ് ഉണ്ടാവുക എന്നതിനേക്കാൾ അതിനെ നന്നായി ഉപയോഗിക്കുക എന്നതാണ് പ്രധാനം” എന്ന് ഒരു പ്രമുഖ തത്വശാസ്ത്രജ്ഞൻ പറഞ്ഞിട്ട് ഉണ്ട്. എത്ര ആഴ്ന്നിറങ്ങിയ തത്വം ആണല്ലേ… ? എത്ര ലളിതമായ രീതിയിൽ ആണല്ലേ… ഓരോ തത്വശാസ്ത്രഞ്ജരും ഓരോ കാര്യങ്ങളും പറഞ്ഞ് വെക്കുന്നത്.

പ്ലാറ്റോ, അരിസ്റ്റോട്ടിൽ, ബെർട്രാൻഡ് റസ്സൽ, ജോൺ റൗള്സ്, ഡാനിയൽ തുടങ്ങിയവരെല്ലാം പ്രമുഖരായിട്ടുള്ള തത്വശാസ്ത്രജ്ഞരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.

അവരുടെ തത്വങ്ങളെയെല്ലാം എത്ര പ്രാധാന്യത്തോടെയാണ് നമ്മൾ നോക്കി കാണുന്നതും ഇഷ്ടപ്പെടുന്നതും.

അതേ, നമുക്ക് തത്വത്തിലൂടെ തത്വശാസ്ത്രത്തിലേക്ക് കടക്കാം.

ഫിലോസഫി അഥവാ തത്വശാസ്ത്രം എന്നത് അസ്തിത്വത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും നിഗൂഢതകൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന പഠനമാണ്. സത്യത്തിന്റെയും അറിവിന്റെയും സ്വഭാവം കണ്ടെത്താനും ജീവിതത്തിൽ അടിസ്ഥാന മൂല്യവും പ്രാധാന്യവും കണ്ടെത്താനും അത് ശ്രമിക്കുന്നു. മനുഷ്യകുലവും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെയും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധങ്ങളെയും അത് പരിശോധിക്കുന്നു. ഫിലോസഫി അത്ഭുതവും ജിജ്ഞാസയും മനസ്സിലാക്കാനുള്ള ആഗ്രഹം കൊണ്ട് ഉടലെടുക്കുന്നു.

ഇങ്ങനെ ആഗ്രഹം ഉടലെടുക്കുന്നവർക്ക് തത്വശാസ്ത്രം പഠിക്കാം.

തത്വശാസ്ത്രം പഠിച്ചിറങ്ങിയവർ പ്രധാനമായും അധ്യാപനം എന്ന മേഖല തിരഞ്ഞെടുക്കുന്നു. പക്ഷെ  വേർതിരിവില്ലാതെ പല മേഖലയിലും ഫിലോസഫി പഠിച്ചറങ്ങിയവർക്ക് അവസരങ്ങൾ ലഭിക്കുന്നു എന്നതാണ്. അതിൽ HR, Interviewer, Consultant, Student affairs, Public service, Journalism, Research, Law, Diplomacy, Insurance, എന്നിങ്ങനെ വലിയ നിര തന്നെ ഉണ്ട്.

മനഃശാസ്ത്രപരവും സാമൂഹികപരവുമായ എല്ലാ വിഷയങ്ങളും ഇതിൽ പാഠ്യവിഷയങ്ങളായി ഉൾപ്പെടുന്നുണ്ട്. അത്‌കൊണ്ട് തന്നെ ഈ  മേഖലയിലേക്കുമുള്ള  അവസരങ്ങളെയും, സാധ്യതകളെയും നിഷേധിക്കാനാവില്ല. തത്വശാസ്ത്ര പഠനത്തിൽ  ബി എ, എം എ, ഡോക്ടറൽ കോഴ്സുകളും ലഭ്യമാണ്.  പ്ലസ് ടു ഏതെങ്കിലും വിഷയം പാസ് ആയവർക്ക് ബി എ ഫിലോസഫി പഠിക്കാം.

പല യൂണിവേഴ്സിറ്റികളുടെ കീഴിൽ ഉള്ള കോളേജിലും യൂണിവേഴ്സിറ്റികളിലുമായി ഫിലോസഫി പഠിക്കാം,

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. AMITY UNIVERSITY, NOIDA, UP
  2. MADRAS CHRISTIAN COLLEGE, CHENNAI
  3. CHRIST UNIVERSITY, BANGLORE
  4. CNDRAPRASTHA COLLEGE FOR WOMEN, NEW DELHI
  5. DAULAT RAM COLLEGE, DELHI UNIVERSIY
കേരളത്തിലെ പ്രമുഖ കോളേജുകൾ
  1. MAHARAJAS COLLEGE, ERANAKULAM
  2. NSS HINDU COLLEGE (NSS) CHANGHANASSERY
  3. GOVT COLLEGE FOR WOMEN (GCW) THIRUVANANTHAPURAM
  4. SREE NARAYANA COLLEGE (SNC) ALAPPUZHA
  5. SREE KERALA VARMA COLLEGE (SKVC) THRISSUR

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!