മിനിസ്റ്റീരിയല്‍ ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ 23 വരെ നടത്തുമെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചു. നീട്ടിവെച്ച നിയമന പരീക്ഷകള്‍ ഡിസംബര്‍ 15 മുതല്‍ നടത്തുമെന്നും ആര്‍.ആര്‍.ബിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്. ആര്‍.ആര്‍.ബി മിനിസ്റ്റീരിയല്‍, ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയ്ക്കായി അപേക്ഷ നല്‍കിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കാനുള്ള ലിങ്ക് ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 20 വരെ വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു.

പരീക്ഷയ്ക്ക് 4 ദിവസം മുമ്ബ് അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭിക്കും. 1663 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍- ഹിന്ദി, ഇംഗ്ലീഷ്, ട്രാന്‍സ്ലേറ്റര്‍, കുക്ക്, വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍, ടീച്ചര്‍, ലോ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് റെയില്‍വേ അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് http://www.rrbcdg.gov.in, എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.