Munavira Vakayil
Munavira Vakayil
Sub Editor, NowNext

ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ളാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാന്‍ അതാണ് ചെയ്യുന്നതും. – പ്രമുഖ യാത്രക്കാരനായ സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകളാണിത്.

യാത്രകളെ ഇഷ്ട്ടപെടാത്തവരായി ആരാണുണ്ടാവുക, ലോകത്തിന്റെ മുക്കും മൂലയും അറിഞ്ഞ് ജീവിതം ആസ്വദിക്കാൻ നിങ്ങൾക്കും ഇഷ്ടമല്ലേ..?
പക്ഷെ, കരിയറിനെ കുറിച്ചും ഭാവിയെ കുറിച്ചുമുള്ള ആശങ്ക നിങ്ങളെ യാത്രകളിൽ നിന്ന് പിൻതിരിപ്പിക്കുന്നുണ്ടോ?

യാത്രകൾ തന്നെ പ്രൊഫെഷൻ ആക്കാനുള്ള വഴിയാണ് ട്രാവൽ ആൻഡ് ടൂറിസം പഠനം നമ്മളിൽ എത്തിക്കുന്നത്.

ട്രാവൽ ആൻഡ് ടൂറിസം പഠനം, ഹോട്ടലുകൾ, ടൂറിസം വകുപ്പുകൾ, സർക്കാർ ടൂറുകൾ, ട്രാവൽസ്, എയർലൈനുകൾ, ഇമിഗ്രേഷൻ അങ്ങനെ യാത്രകളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ അവസരം നൽകുന്നു.

പഠന ശേഷം ലഭിക്കാവുന്ന ജോലി സാധ്യതകൾ

  1. ട്രാവൽ ഏജന്റ്: ഒരു ലക്ഷ്യസ്ഥാനത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യകതകൾ ട്രാവൽ ഏജന്റുമാർ വിലയിരുത്തുന്നു, ഹോട്ടൽ താമസസൗകര്യം, ട്രെയിൻ/ബസ്/വിമാന ടിക്കറ്റുകൾ, വിദേശ വിനിമയം തുടങ്ങിയവ ഉൾപ്പെടെ, അവർക്ക് നന്നായി നിർവചിക്കപ്പെട്ട പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത ട്രാവൽ ഏജൻസികൾ പലപ്പോഴും ഉപഭോക്താക്കൾക്ക് വില കുറഞ്ഞതും മികച്ചതുമായ പാക്കേജുകൾ സൃഷ്ടിക്കുന്നു.
  2. ടൂറിസ്റ്റ് ഗൈഡുകൾ: ടൂറിസ്റ്റ് ഗൈഡ് വിനോദസഞ്ചാരികളെ വ്യത്യസ്ത സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിനും വ്യത്യസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും സഹായിക്കുന്നു.
  3. ട്രാവൽ കോർഡിനേറ്റർ: ടൂറിസ്റ്റ് പ്രതീക്ഷകൾക്ക് അനുസരിച്ച് ഏറ്റവും മികച്ച ഹോട്ടൽ താമസസൗകര്യം, ട്രെയിനുകൾ/വാടക കാറുകൾ/വിമാനങ്ങൾ/ബസുകൾ, മികച്ച നിരക്കിൽ ഒരു ട്രാവൽ കോർഡിനേറ്റർ കണ്ടെത്തുന്നു.
  4. ടൂറിസം മാനേജർ: ഒരു ടൂറിസം മാനേജർ, ടൂർ ആൻഡ് ട്രാവൽ വ്യവസായം കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്ക്വഹിക്കുന്നു. വിനോദ സഞ്ചാരികൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിവിധ പരസ്യ പ്രചാരണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി.
  5. ട്രാൻസ്പോർട്ട് ഓഫീസർ: ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷൻ ബജറ്റ്, വാഹന ഫ്ലീറ്റ്, വെഹിക്കിൾ എസ്റ്റാബ്ലിഷ് മെന്റ് പ്രോഗ്രാം എന്നിവ സാക്ഷ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ട്രാൻസ്‌പോർട് ഓഫീസർ ആണ്. ട്രാൻസ്പോർട്ട് ഓഫീസറെ പ്രാദേശിക ട്രാൻസ്പോർട്ട് ബോഡി അല്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമിക്കുന്നു.
  6. എയർലൈൻ സ്റ്റാഫ്/ഗ്രൗണ്ട് സ്റ്റാഫ്: വാണിജ്യ പ്രവർത്തനങ്ങൾ, വിമാനത്താവള പ്രവർത്തനം, എയർലൈൻ പ്രവർത്തനം, ഫുഡ് ആൻഡ് ബിവറേജ് മാനേജ്മെന്റ് എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ലഗേജുകൾ പരിശോധിക്കുന്നതിനും സംഭരിക്കുന്നതിനും ട്രാൻസ്പോർട്ട് ചെയ്യാനും എയർലൈൻ സ്റ്റാഫ് പ്രവർത്തിക്കുന്നു.
  7. ട്രാവലർ കൗൺസിലർ: സഞ്ചാരികൾക്ക് സ്ഥലവും യാത്രയും സംബന്ധിച്ച പൂർണ്ണ മായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
  8. ടൂർ ഓപ്പറേറ്റർ: ഉപഭോക്താക്കളുടെ മുഴുവൻ യാത്രയും താമസവും നിയന്ത്രിക്കുന്നു.
  9. ട്രാവൽ റൈറ്റർ: വിവിധ വിനോദസഞ്ചാര സ്ഥലങ്ങൾ, ചരിത്രസ്ഥലങ്ങൾ, സാഹസികമായ സംഭവങ്ങൾ, ഹോട്ടൽ തുടങ്ങിയവയെ കുറിച്ച് എഴുതുന്ന എഴുത്തുകാരൻ.
  10. ഹോട്ടൽ സൂപ്പർവൈസർ: ഹോട്ടലിന്റെ മൊത്തത്തിലുള്ള മാനേജ് മെന്റ് നോക്കുന്നു.
  11. ഹോട്ടൽ മാനേജർ: ഹോട്ടൽ നടത്തിപ്പും സ്റ്റാഫിനെയും കൈകാര്യം ചെയ്യുന്നു.

മികച്ച വരുമാനം ഉണ്ടാക്കാനാവുന്ന മേഖലയാണ് ട്രാവൽ ആൻഡ് ടൂറിസം എന്നത്. യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് യാത്രയോട് അടുത്ത് നിന്ന് അല്ലെങ്കിൽ അതിന്റെ ഭാഗമായി പ്രവർത്തിക്കാൻ ഈ കോഴ്സ് സഹായിക്കും.

ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് ബിരുദമായും ബിരുദാനന്തര ബിരുദമായും ഡിപ്ലോമയായും എല്ലാം ചെയ്യാം. ഹയർ സെക്കന്ഡറി ഏതെങ്കിലും വിഷയം വിജയിച്ച ആർക്ക് വേണമെങ്കിലും ഇതിന്റെ ബിരുദ കോഴ്സ് പഠിക്കാം. ബി എ, ബിബിഎ ,ബി കോം വിഭാഗത്തിൽ ബിരുദ കോഴ്സും, എം എ, എം ബി എ, എം ഫിൽ , പി എച് ടി തുടങ്ങിയ തുടർ പഠനവും ട്രാവൽ ടൂറിസത്തിൽ വരുന്നു. ഓരോ വിഷയങ്ങൾക്കനുസൃതമായി സ്പെഷ്യലൈസഷനും ലഭ്യമാണ്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ

  1. IHM CHENNAI
  2. SRM INSTITUTE OF HOTEL MANAGEMENT, CHENNAI
  3. CHANDRIGRAH UNIVERSITY, CHANDRIGRAH
  4. RIG INSTITUE OF HOTEL MANAGEMENT DELHI
  5. ST. PAULS COLLEGE BANGLORE

കേരളത്തിലെ പ്രമുഖ കോളേജുകൾ

  1. PAZHASSI RAJA COLLEGE, WAYANAD
  2. SCHOOL OF AIRLINES AND TRAVEL MANAGEMENT, KOCHI
  3. KERALA INSTTUTE OF TOURISM AND TRAVEL STUDIES (KITS), THIRUVANANTHAPURAM
  4. ORIENTAL COLLEGE OF HOTEL MANAGEMENT AND CULINARY ARTS (OCHMCA) KOZHIKODE
  5. ORIENTAL INSTITUTE OF MANAGEMENT (OIMS) WAYANAD

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!