തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിവിധ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ നിയമനത്തതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ നവംബർ 13ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. 750 രൂപ പ്രതിദിന നിരക്കിൽ പരമാവധി 90 ദിവസത്തേക്കാണ് നിയമനം. പ്ലസ്ടു, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ നൽകുന്ന ബി.എസ്‌സി എം.എൽ.ടി ബിരുദം എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം രാവിലെ 10ന് ഹാജരാവുക. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

LEAVE A REPLY

Please enter your comment!
Please enter your name here