കേരള ഹൈക്കോടതി ഗാർഡനർ തസ്തികയിൽ അപേക്ഷ ക്ഷണി ച്ചു. പരസ്യവിജ്ഞാപന നമ്പർ: 21/2020. മൂ ന്ന് ഒഴിവാണുള്ളത്. നേരിട്ടുള്ള നിയമനമായിരിക്കും. യോഗ്യത: പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം. സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന് ലഭിച്ച ഗാർഡനിങ് ഡിപ്ലോമ. അല്ലെങ്കിൽ നഴ്സറി മാനേജ്മെൻറ് ഓർണമെൻറൽ ഗാർഡ നിങ്, അഗ്രികൾച്ചർ പ്ലാൻറ് പ്രൊട്ടക്ഷൻ)/ അഗ്രികൾച്ചർ വി.എച്ച്.എസ്. ഇ. പ്രായം: 02.01.1984-നും 01.01.2002-നും ഇടയിൽ ജനിച്ചവരാ യിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ. സംവരണവിഭാഗ ത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. തിരഞ്ഞെടുപ്പ്: അഭിമുഖത്തിൻറ അടിസ്ഥാനത്തിൽ അല്ലെങ്കിൽ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിൽ. അപേക്ഷാഫീസ്: 450 രൂപ. എസ്.സി., എസ്.ടി. തൊഴിൽരഹിത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. ചെലാൻ വഴിയും ഡെബിറ്റ് ക്രെഡിറ്റ് കാർഡ് വഴിയും നെറ്റ് ബാങ്കിങ് വഴിയും ഫീസടയാം . അപേക്ഷിക്കേണ്ട വിധം: രണ്ട് ഘട്ടത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകന് ഉപയോഗപ്രദമായ മൊബൈൽ നമ്പറും ഇ-മെയിൽ ഐ.ഡി.യും ഉണ്ടായിരിക്കണം. അപേക്ഷയാ ടൊപ്പം ഫോട്ടോ (20-40 കെ.ബി.) 200 പിക്സൽ ഉയരത്തിലും 150 പിക്സൽ വീതിയിലും അപ്ലോഡ് ചെയ്യണം. ഒപ്പ് (10-20 – കെ.ബി.) 100 പിക്സൽ ഉയരത്തിലും 150 പിക്സൽ വീതിയിലും അപ് ലോഡ് ചെയ്യണം. ഓൺലൈൻ അപേക്ഷ പൂർത്തീകരിച്ച തിനു ശേഷം പ്രിൻറൗട്ട് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷയുടെ പകർ പ്പും അനുബന്ധ രേഖകളും ഒരിടത്തേക്കും അയക്കേണ്ടതില്ല. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 7.

LEAVE A REPLY

Please enter your comment!
Please enter your name here