Munavira Vakayil
Munavira Vakayil
Sub Editor, NowNext

രോഗങ്ങളെ കരുതലോടെ കാണേണ്ട സമയത്തിലൂടെ കടന്ന് പോകുമ്പോൾ ആരോഗ്യ മേഖലയും അത്രമാത്രം കരുത്തോടെ മുന്നോട്ട് പോവേണ്ടതുണ്ട്. മനുഷ്യന്റെ ജീവിത രീതി വ്യത്യസ്തമായ രോഗങ്ങളെ കൊണ്ട് വലിഞ്ഞ് മുറുകുകയാണ്. അങ്ങനെയുള്ള രോഗങ്ങളിൽ വൃക്ക രോഗങ്ങളും സുലഭമായിരിക്കുന്നു.

വൃക്ക രോഗങ്ങളുടെ കടന്നാക്രമണത്തിൽ ഡയാലിസിസ്ന്റെ സ്ഥാനം ചെറുതല്ല. വൃക്ക സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടു ചെയ്യുന്ന രക്തശുദ്ധീകരണ പ്രക്രിയയാണ് ഡയാലിസിസ്. ഒരു ഡോക്ടറുടെ നിർദ്ദേശത്തിന്റെ പേരിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആർക്ക് വേണമെങ്കിലും ഡയാലിസിസ് നടത്താം എന്ന മിഥ്യാ ധാരണ ഒഴിവാക്കി നിർത്തി വേണം ഡയാലിസിസ് പഠന മേഖലയെ കുറിച്ച് പറഞ്ഞ് തുടങ്ങാൻ.

ഡയാലിസിസ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളെ സംബന്ധിച്ചും ഡയാലിസിസ് ചെയ്യുന്ന രീതിയെ സംബന്ധിച്ചുമുള്ള പഠനമാണിത്. ഡോക്ടറുടെ മേൽനോട്ടത്തിൽ നടക്കുന്ന ഡയാലിസിസിന് നേതൃത്വം നല്‍കുന്നത് ഡയാലിസിസ് മേഖലയിലുള്ളവരാണ്. ഡയാലിസിസ് ചെയ്യുന്ന വേളകളിലും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വേളകളിലും രോഗികളുടെ ശുശ്രൂഷയും ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൈകാര്യവും ഇവർ ചെയ്യുന്നു.

ഈ വിഭാഗത്തിൽ BSC ഡയാലിസിസ്, MSC, PHD കോഴ്സുകളും ലഭ്യമാണ്. കൂടാതെ ഡിപ്ലോമ കോഴ്സുകളും ചെയ്യാം. ഡിപ്ലോമ കോഴ്സുകൾ രണ്ടുവർഷം ദൈർ ഘ്യമുള്ളതാണ്. പൊതു മേഖലയിലും സ്വകാര്യ ആശുപത്രികളിലും ഹെൽത്ത് കെയർ ക്ലിനിക്ക്, ഗവേഷണ കേന്ദ്രങ്ങൾ, വിദ്യഭ്യാസ സ്ഥാപനങ്ങളിലെല്ലാം അനവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്ന മേഖലയാണിത്.

Dialysis Technician, Nephrologist, Dialysis Therapist, Dialysis Assistant, Medical Laboratory Assistant, Medical technicians തുടങ്ങിയ നിരവധി തൊഴിൽ തലക്കെട്ടുകളിലൂടെ ഡയാലിസിസ് പഠിച്ചിറങ്ങിയവർക്ക് പ്രവർത്തിക്കാം.

പ്ലസ് ടുവിൽ ശാസ്ത്ര വിഷയങ്ങൾ പഠിച്ച് 50 % മാർക്കുള്ള വിദ്യാർത്ഥികൾക്ക് ബിരുദ കോഴ്സിന് ചേരാം. ചില ക്യാമ്പസുകൾ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.

ഇന്ത്യയിലെ പ്രമുഖ കോളേജുകൾ
  1. CHRISTIAN MEDICAL COLLEGE – [CMC], VELLORE, TAMIL NADU
  2. JAWAHARLAL INSTITUTE OF POST GRADUATE MEDICAL EDUCATION AND RESEARCH [JIPMER], PONDICHERRY
  3. CHANDIGARH UNIVERSITY – [CU], CHANDIGARH
  4. BABA FARID UNIVERSITY OF HEALTH SCIENCES – [BFUHS], FARIDKOT, punjab
  5. NIMS UNIVERSITY, JAIPUR, RAJASTHAN
കേരളത്തിലെ പ്രമുഖ കോളേജുകൾ
  1. GOVT. MEDICAL COLLEGE ( GMC), KOTTAYAM
  2. PARIYARAM MEDICAL COLLEGE ( PMC), KANNUR
  3. MIMS COLLEGE OF NURSING ( MIMSCN), MALAPPURAM

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!