എന്‍ജിനീയര്‍മാര്‍ക്ക് നാവികസേനയില്‍ അവസരം. എന്‍ജിനിയറിംഗ് ബിരുദധാരികള്‍ക്ക് യൂണിവേഴ്‌സിറ്റി എന്‍ട്രി സ്‌കീമില്‍ എക്‌സിക്യൂട്ടീവ് / ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ പെര്‍മനന്റ് കമ്മീഷന്‍ഡ് ഓഫീസര്‍ (ജി.എസ്), ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് (എസ് എസ് സി ) തസ്തികകളിലെക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജൂണില്‍ ആരംഭിക്കുന്ന കോഴ്‌സിലേക്ക് അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള എന്‍ജിനീയറിങ് കോളജില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനീയറിങ് പഠനമാണ് യോഗ്യത. 60 ശതമാനം മാര്‍ക്കോ പത്തില്‍ 6.75 സി.ജി.പി.എയോ ഉണ്ടായിരിക്കണം. 1995 ജൂലൈ 2നും 1999 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. അതായത് അപേക്ഷകരുടെ പ്രായപരിധി 19നും 24നും മധ്യേ.
എന്‍ജിനീയറിങ് ബ്രാഞ്ച് (പുരുഷന്‍) യോഗ്യത: മെക്കാനിക്കല്‍ / മറൈന്‍ / ഓട്ടോമൊബൈല്‍ / മെക്കട്രോണിക്‌സ് / ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രൊഡക്ഷന്‍ / മെറ്റലര്‍ജി / ഏറോനോട്ടിക്കല്‍ / ഏറോസ്‌പേസ് എന്നിവയില്‍ ബി.ഇ. / ബി.ടെക്.
ഇലക്ട്രില്‍ കേഡര്‍ (പുരുഷന്‍) യോഗ്യത: ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ടെലി കമ്യൂണിക്കേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / പവര്‍ എന്‍ജിനിയറിംഗ് / കണ്‍ട്രോള്‍ സിസ്റ്റം എന്‍ജിനിയറിംഗ് / പവര്‍ ഇലക്ട്രോണികസ് എന്നിവയില്‍ ബി.ഇ. / ബി.ടെക്.
നേവല്‍ ആര്‍ക്കിടെക്ചര്‍ കേഡര്‍ (സ്ത്രീ / പുരുഷന്‍) യോഗ്യത: മെക്കാനിക്കല്‍ / സിവില്‍ / ഏറോനോട്ടിക്കല്‍ / ഏറോസ്‌പേസ് / മെറ്റലര്‍ജി / നേവല്‍ ആര്‍കിടെക്ച്ചര്‍ എന്നിവയില്‍ ബി.ഇ. / ബി.ടെക്.
ജനറല്‍ സര്‍വീസ് (എക്‌സ് -പുരുഷന്‍) യോഗ്യത: മെക്കാനിക്കല്‍ / മറൈന്‍ / എയ്‌റോനോട്ടിക്കല്‍ / പ്രൊഡക്ഷന്‍ /കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / കണ്‍ട്രോള്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ടെലികമ്യൂണിക്കേഷന്‍ എന്നിവയില്‍ ബി.ഇ. / ബി.ടെക്.
പൈലറ്റ് (പുരുഷന്‍) യോഗ്യത: ബി.ഇ. / ബി.ടെക്. ബിരുദം.
ഒബ്‌സര്‍വര്‍ (പുരുഷന്‍) യോഗ്യത: ബി.ഇ. / ബി.ടെക്. ബിരുദം.
ഐ.ടി. (പുരുഷന്‍) യോഗ്യത: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി / കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബി.ഇ. / ബി.ടെക്.
ലോജിസ്റ്റിക്‌സ് (പുരുഷന്‍/ സ്ത്രീ) യോഗ്യത: സിവില്‍/ ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ ബി.ഇ. / ബി.ടെക്.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157.5 സെ.മീ. , ലക്ഷദ്വീപുകാര്‍ക്ക് രണ്ടു സെമീ ഇളവുണ്ട്. തൂക്കവും ഉയരവും ആനുപാതികം. നെഞ്ചളവ്: വികസിപ്പിച്ചാല്‍ 81 സെന്റീമീറ്ററില്‍ കുറയരുത് (കുറഞ്ഞത് 5 സെ.മീ. വികാസം വേണം). സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരെ എയര്‍ഫോഴ്‌സിലേക്കു പരിഗണിക്കില്ല. ദൂരക്കാഴ്ച: 6/6, 6/9. ശരീരിക യോഗ്യതകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
അപേക്ഷ അയയ്‌ക്കേണ്ടവിധം www.nausena-bharti.nic.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30.