Prof. G.S. Sree Kiran

Prof. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

 

കള്ള വണ്ടി കയറി ബോംബെക്ക് പോയി കാശും പത്രാസുമായി തിരിച്ചു വന്ന രാജൻ തൊട്ടു ഇന്നത്തെ പല യുവാക്കൾക്കും ഉള്ള ആഗ്രഹം ആണ്, ബിസിനസ് തുടങ്ങി വിജയിക്കുക, മറ്റൊരു അംബാനി ആവുക എന്നതൊക്കെ.

ഇന്നത്തെ ഒരു buzz word ആണ് സ്റ്റാർട്ട് അപ്.

ഇന്ന് തുടങ്ങുന്ന സ്റ്റാർട്ട് അപ്പ് കളെടുത്താൽ 10-15% മാത്രമാണ് ആദ്യ രണ്ടു വർഷം കടക്കുന്നത്. അഞ്ചു ശതമാനത്തിൽ താഴെ മാത്രം സ്റ്റാർട്ട് അപ്പുകൾ  ആണ് അഞ്ചു വർഷം കടക്കുന്നത്. ബിസിനസിൽ പരാജയം സ്വാഭാവികമാണ്.  നമ്മുടെ ഐഡിയ ഒന്ന് നന്നായി വിശകലനം ചെയ്താൽ, നന്നായി ഒന്ന് പ്ലാൻ ചെയ്താൽ ഈ പരാജയങ്ങൾ ഒക്കെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുന്നത് ആണ്. അതിനുള്ള ഒരു സൂത്ര പണി ആണ് Discontentment – Criticality matrix.

നമുക്ക് നല്ല ഒരു ബിസിനസ് ഐഡിയ കിട്ടി എന്നിരിക്കട്ടെ, എന്റെ അനുഭവത്തിൽ നിന്ന് തന്നെ പറയട്ടെ, ലോകം മാറ്റി മറിക്കാൻ സാധിക്കുന്ന അസാധ്യമായ ഐഡിയ ആണ് എന്റേത് എന്ന് ചിന്തിക്കുന്ന ജോയ് താക്കൊല്കാരൻ ആണ് ഞാൻ ഉൾപ്പെടെ ഉള്ള പല സംരഭകരും.  അതുകൊണ്ട് ആദ്യം തന്നെ നമ്മുടെ ഐഡിയ പ്രാവർത്തികമാക്കി കഴിയുമ്പോൾ ഉള്ള പ്രോഡക്റ്റ് അല്ലേൽ സർവീസിനുള്ള  മാർക്കറ്റ് ഒന്ന് മനസ്സിലാക്കുക. അത് ഉപഭോക്താവിന്റെ എന്ത് പ്രശ്നം ആണ് പരിഹരിക്കുന്നത്, ഇത് ആവശ്യം വേണ്ട ഒന്നാണോ എന്നൊക്കെ നമുക്ക് അറിയണം.

അതിനായി നമ്മുടെ മാർക്കറ്റിനെ നാലായി തരം തിരിക്കാം.

ജനങ്ങൾക്ക് ഈ  പ്രോഡക്റ്റ്/ സർവീസ് ഏറ്റവും ആവശ്യം ആണ്, അതോടൊപ്പം ഇപ്പൊ  മാർക്കറ്റിൽ ഉള്ള പ്രൊഡക്ട്/ സർവീസിൽ ആളുകൾ തീർത്തും അസംതൃപ്തർ ആണ്.

ഇങ്ങനെ ഒരു മേഖലയിൽ ആണ് നിങ്ങളുടെ ഐഡിയ എങ്കിൽ നിങ്ങൾ  ഇന്നു തന്നെ റോക് സ്റ്റാർ ആവും. ഇന്ന് വീഡിയോ കോൺഫറൻസിന്.  ഉപയോഗിക്കുന്ന സൂം തന്നെ വലിയ ഒരു ഉദാഹരണം അല്ലേ..? അതുപോലെ മാർക്കറ്റിൽ ജിയോ കയറി വന്നതും ഇതേ രീതിയിൽ ആണ്.

ജനങ്ങൾക്ക് ഈ  പ്രോഡക്റ്റ്/ സർവീസ് ഏറ്റവും ആവശ്യം ആണ്, അതോടൊപ്പം ഇപ്പൊ മാർക്കറ്റിൽ ഉള്ള പ്രൊഡക്ട്/ സർവീസിൽ  ആളുകൾ സന്തുഷ്ടരും ആണ്.

ഇതിലാണ് നമ്മുടെ പ്രോഡക്റ്റ്/ സർവീസ് എങ്കിൽ ഇവിടെ നിങ്ങൾക്ക് വേണ്ടത് നല്ല കിടുക്കാച്ചി ഇന്നോവേഷൻ ആണ്. അല്ലാതെ ആളുകൾ ഇപ്പൊ ഉപയോഗിക്കുന്ന പ്രോഡക്റ്റ്/ ബ്രാൻഡ് ഒരിക്കലും മാറില്ല. മാസ്കിന് പകരം തൂവാല ഉപയോഗിക്കുന്ന ആളുകളുടെ അടുത്ത് പുതിയ തരത്തിൽ ഉള്ള മാസ്കുകൾ, മുഖം പ്രിന്റ് ചെയ്ത മാസ്‌കുകൾ, പേര് എഴുതിയ മാസ്ക്കുകൾ, സുതാര്യമായ മാസ്ക്കുകൾ തുടങ്ങിയുള്ള ഇന്നോവഷൻ വന്നെങ്കിൽ മാത്രമേ ആളുകളെ കൊണ്ട് വാങ്ങിപ്പിക്കാൻ പറ്റൂ. മറ്റു പല സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വന്നെങ്കിലും ആളുകൾ ഫെയ്സ്ബുക്കിൽ നിന്നും മാറ്റാൻ സാധിക്കാത്ത കാര്യവും ഇതാണ്.

ജനങ്ങൾക്ക് ഈ  പ്രോഡക്റ്റ്/ സർവീസ് അത്ര അത്യാവശ്യമുള്ള സംഭവം അല്ല, അതോടൊപ്പം ഇപ്പൊ മാർക്കറ്റിൽ അതിനു വേണ്ടി ഉള്ള പ്രൊഡക്ട്/ സർവീസിൽ  ആളുകൾ സന്തുഷ്ടരും ആണ്.

ഇവിടെ,  നമ്മുടെ പ്രോഡക്റ്റ്/ സർവീസ് കുറച്ചു പാട് പെടും. കാരണം ആളുകൾക്ക് എങ്ങനെ എങ്കിലും നമ്മുടെ ഈ പ്രോഡക്റ്റ്/ സർവീസ് ഏറ്റവും ആവശ്യമാണ് എന്ന് വരുത്തി തീർത്ത് തന്നെ പറ്റൂ. പരസ്യത്തിനായി നന്നായി കാശു പോവും.

പണ്ട് Kellogg’s breakfast cereals ലോഞ്ച് ചെയ്ത സമയത്ത് നമ്മൾ ഒക്കെ നല്ല ഇഡലിയും ദോശയും ഒക്കെ കഴിച്ച് ഹാപ്പി ആയിരുന്നു. പിന്നെ അവർ,  നമ്മളെ കൊണ്ട് വീട്ടിൽ ഒരു Kellogg’s Cornflakes packet സ്ഥിരമായി വാങ്ങി വെപ്പിച്ചു. അപ്പൊൾ നിങ്ങളും അങ്ങനെ പ്ലാൻ ചെയ്യേണ്ടി വരും. ഈ  you tube വീഡിയോകളോക്കെ ഒന്ന് എടുത്തു നോക്കിയേ, അവർ ഒക്കെ ഇവിടെ ഉളളവർ ആണ്. അതിൽ നന്നായി പ്ലാൻ ചെയ്ത, പുതുമ കൊണ്ട് വന്ന ആളുകൾ മാത്രേ വിജയിച്ചിട്ടു ഉള്ളൂ!

ജനങ്ങൾക്ക് ഈ  പ്രോഡക്റ്റ്/ സർവീസ് അത്ര അത്യവശ്യമുള്ള സംഭവം അല്ല, പക്ഷേ ഇപ്പൊ മാർക്കറ്റിൽ അതിനു വേണ്ടി ഉള്ള പ്രൊഡക്ട്/ സർവീസിൽ  ആളുകൾ അത്ര ഹാപ്പി അല്ല, അസംതൃപ്തർ ആണ്.

ഇതും നാളത്തേക്ക് ഉള്ള ഒരു നല്ല അവസരമാണ്. നന്നായി ഒന്ന് ശ്രമിച്ചാൽ പുതിയ ഒരു മാർക്കറ്റ് തന്നെ ഉണ്ടാക്കി എടുക്കാം, അവിടെ രാജാവ് ആകാം.  ബാംഗ്ലൂർ വന്നപ്പോൾ ഉണ്ടായിരുന്ന ഒരു പ്രശ്നമായിരുന്നു ഓട്ടോകാരോടും, ടാക്സി കാരൊടും ഉള്ള വഴക്കിടൽ. പബ്ലിക് ട്രാൻസ്പോർട്ട് ഉണ്ടായിരുന്നത് കൊണ്ട് അത്ര അത്യാവശ്യം അല്ല, എന്നാലും നമ്മൾ ഭയങ്കര unhappy ആയിരുന്നു. അവിടെ ആണ് ഓല യും യൂബരും കടന്നു വന്നത്. ഇന്ന് അതില്ലാതെ പറ്റില്ല എന്ന സ്ഥിതി ആയിട്ടുണ്ട്!

ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ കാണിക്കാൻ പറ്റും. ഇങ്ങനെ നിങ്ങളുടെ ഐഡിയയെ അല്ലെങ്കിൽ ഇപ്പൊൾ വിൽക്കാൻ ശ്രമിക്കുന്ന പ്രോഡക്റ്റ്/ സർവീസിനെ ഒന്ന് വിശകലനം ചെയ്താൽ നമുക്ക് നന്നായി strategy പ്ലാൻ ചെയ്യാൻ പറ്റും.

ഇനി അവസാനമായി നിങ്ങൾ  ഒരു you tube ചാനെൽ പ്ലാൻ ചെയ്യുന്നു എങ്കിൽ, vlogging ന് ഉള്ള ശ്രമം ആണ് എങ്കിൽ കൂടി ഈ  Matrix ഒന്ന് നോക്കി വിശകലനം ചെയ്തോളൂ.  പുതുമ, അല്ലേൽ ഗുണകരമായ വ്യത്യാസങ്ങൾ കൊണ്ട് വരാതെ വിജയിക്കാൻ പറ്റില്ല. ആ പുതുമ, ഇന്നോവേഷൻ അത് സ്ഥിരമായി കൊണ്ട് വരികയും വേണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!