Munavira Vakayil
Munavira Vakayil
Sub Editor, NowNext

സര്‍ഗാത്മയുടെ വര്‍ണ്ണങ്ങളില്‍ ചിത്രകല വളരെ ഉയരത്തിലാണ്. നിറങ്ങളും ചിത്രങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട തികച്ചും വ്യത്യസ്തമായ കല. ജന്മം കൊണ്ട് തന്നെ ഒരു പരിധി വരെ ചിത്രകാരന്‍മാര്‍ പ്രതിഭകളാണ്. അതുകൊണ്ട് തന്നെ ചിത്രകല പൂര്‍ണ്ണമായും പഠിപ്പിക്കാനുമാവില്ല. നിരീക്ഷണ പാഠവും ഭാവനാത്മകമായ ചിന്തയും ക്രീയേറ്റിവിറ്റിയും ഒരു ചിത്രകാരന്റെ പ്രധാന ഗുണമാണ്. ഒരു ചിത്രകാരൻ തന്റെ പ്രധാന ആയുധമായ ബ്രഷും നിറങ്ങളും ഉപയോഗിച്ച് തന്റെ  പ്രതലത്തിൽ സൃഷ്ടിച്ചെടുക്കുന്ന സർഗാത്മകതക്ക് ലോകത്തെ തന്നെ മാറ്റാനുള്ള ശക്തിയുണ്ട്.

അത് കൊണ്ട് തന്നെ ചിത്രകല എന്ന കരിയർ സർഗാത്മകതയുടെ ഉയരങ്ങളിലേക്കുള്ള യാത്രയാണ്. ചിത്ര കലയിൽ കരിയർ സാധ്യതകൾ അനവധിയാണ്.

ചിത്രകല പഠനത്തെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചാണ് ഇനി പറയാനുള്ളത്.

ഇന്ന്, പെയിന്റിംഗ് കോഴ്സ് ചെയ്ത വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങളുണ്ട്. ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, കോളേജുകൾ, സർവകലാശാലകൾ, കോർപ്പറേറ്റുകൾ, തുടങ്ങിയ ഇടങ്ങളിൽ കലാശേഖരണം പ്രദർശിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ഇതുവഴി നിരവധി നിയമനങ്ങളും നേടാനാവുന്നു.

മൺപാത്ര പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ്, ടാറ്റൂ പെയിന്റിംഗ് തുടങ്ങിയ വർക്ക് ഷോപ്പ് ഓർഗനൈസർമാർ എന്ന നിലയിലും ഇവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും. അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനവും പെയിന്റിംഗ് കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ, ഒരു വിദ്യാർത്ഥിക്ക് ഗ്രാഫിക്സ് ഡിസൈനറായും പ്രവർത്തിക്കാൻ കഴിയും.

ചിത്ര കല പഠനം പൂർത്തിയായവർക്ക് താഴെ പറയുന്ന ജോലി പ്രൊഫൈലുകളോടെ പ്രവർത്തിക്കാം.

  • വാണിജ്യ കലാകാരൻ
  • വിസിറ്റിംഗ് ആർട്ടിസ്റ്റ്
  • പെയിന്റിംഗ് എഞ്ചിനീയർ
  • ചിത്രകാരൻ
  • ഇന്റീരിയർ ഡിസൈനർ
  • കോമിക്സ് ആർട്ടിസ്റ്റ്
  • അധ്യാപകൻ
  • ആർട്ട് ഡയറക്ടർ
  • ഗ്രാഫിക് ഡിസൈനർ
  • ആർട്ട് റീസ്റ്റോറേഷൻ വിദഗ്ദ്ധൻ
  • ആർട്സ് അഡ്മിനിസ്ട്രേറ്റർ

ഹയർ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ഡിപ്ലോമയായും ഡിഗ്രിയായുമെല്ലാം കോഴ്സ് ചെയ്യാം. ചിത്ര കലയിൽ കഴിവും താല്പര്യവുമുള്ളവർക്ക് പെയിന്റിംഗ് മേഖല തിരഞ്ഞെടുക്കാവുന്നതാണ്.

ഡിപ്ലോമ കോഴ്സുകൾ
  • Diploma in Painting (1-2 years.)
  • Junior in Diploma in Painting Part-1(1-2 years.)
  • Junior in Diploma in Painting Part-2 (1-2 years)
ബിരുദ കോഴ്സുകൾ
  • B.A Drawing and Painting (3-4 years)
  • BFA Painting (3-4 years)
  • BFA Applied Arts (3-4 years)
  • B.A Painting (3-4 years)
ഇന്ത്യയിലെ പ്രമുഖ ചിത്രകല സ്ഥാപനങ്ങൾ
  1. College of Art, Delhi
  2. Sir J.J Institute of Applied Arts, Mumbai.
  3. Jawaharlal Nehru Architecture and Fine Art University, Hyderabad.
  4. Maharani Laxmibai Girls P.G. College, Indore.
  5. Kala Bhavan (Institute of Fine Arts), Santi Niketan
കേരളത്തിലെ പ്രമുഖ ചിത്രകല സ്ഥാപനങ്ങൾ
  1. Govt. College Of Fine Arts ( GCFA) , Thrissur
  2. College of Fine Arts (CFA), Thiruvananthapuram
  3. Raja Ravi Varma College of Fine Arts-  Mavelikara, Kollam.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!