നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളിലേക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിനു ജനുവരി 1 വരെ ഓണ്‍ൈലനായി അപേക്ഷിക്കാം. സീനിയര്‍ എക്‌സിക്യൂട്ടീവ്(സിവില്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(എസ് ആന്റ് ടി), സീനിയര്‍ എക്‌സിക്യൂട്ടീവ് (ഇലക്‌ട്രിക്കല്‍), അസി. മാനേജര്‍ (ജനറല്‍), സീനിയര്‍ എക്‌സിക്യൂട്ടീവ്(ജനറല്‍) എന്നിങ്ങനെയാണ് ഒഴിവ്. ഡിപ്ലോമ/ബിഇ/ബിടെക്/ബിരുദ യോഗ്യതയും പ്രവൃത്തിപരിചയവും ഉളളവര്‍ക്കാണ് അവസരം. പ്രായം 2035 വയസ്സ്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 50,000-1,60,000 രൂപയും മറ്റ് തസ്തികകളില്‍ 40,000-1,40,000 രൂപയുമാണ് ശമ്ബളം. വിശദവിവരങ്ങള്‍ക്ക് www.nshrcl.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!