കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള എറണാകുളം ഗവ:മഹിളാ മന്ദിരത്തിലെ താമസക്കാര്‍ക്ക് അധിക പരിചരണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്. പ്രായം 30-55 മധ്യേ.

വിധവകള്‍ക്ക് യോഗ്യതയില ഇളവു നല്‍കും. രാത്രിയിലും ജോലി ചെയ്യുന്നതിന് സന്നദ്ധതയുളളവര്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പി സഹിതം ഡിസംബര്‍ 10-ന് വൈകിട്ട് അഞ്ചിനു മുമ്പായി സൂപ്രണ്ട്, മഹിളാ മന്ദിരം, പൂണിത്തുറ.പി.ഒ, ചമ്പക്കര, പിന്‍ 682038 വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കുക. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും വയ്ക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!