ശുദ്ധജലവിതരണ ശുചിത്വ ഏജന്‍സി (ജലനിധി) യുടെ തൊടുപുഴയിലെ ഇടുക്കി റിജിയണല്‍ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍/ സെക്രട്ടേറിയറ്റ് ഫിനാന്‍സ് എന്നിവയില്‍ അക്കൗണ്ട്സ് ഓഫീസര്‍ റാങ്കിലോ മറ്റു തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ് വിഭാഗത്തില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. വിദേശ സാമ്ബത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വികസന പദ്ധതികളില്‍ കമ്ബ്യൂട്ടര്‍ അടിസ്ഥാനത്തിലുള്ള സാമ്ബത്തിക/ അക്കൗണ്ട്സ് പരിപാലനത്തിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ഫെബ്രുവരി പത്ത് വൈകിട്ട് അഞ്ചുവരെ അപേക്ഷകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in.

Home VACANCIES