കേരള ഗവണ്മെന്റും സ്റ്റാർട്ടപ്പ് മിഷനും പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടോ? എന്ന വിഷയത്തിൽ കേരളാ സ്റ്റാർട്ടപ്പ് മിഷന്റെ സിഇഒ ഡോ: സജി ഗോപിനാഥ് മറുപടി പറയുകയാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകളെയാണ് സപ്പോർട്ട് ചെയ്യുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷെ അതിനർത്ഥം കേരള ഗവണ്മെന്റ് സർവീസ് സ്റ്റാർട്ടപ്പുകളെ സപ്പോർട്ട് ചെയ്യുന്നു എന്നല്ല, പകരം മറ്റ് പല ഏജൻസികളും സർവീസ് സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യം കൊടുക്കാനായിട്ട് നിലവിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

സ്റ്റാർട്ടപ്പ് മിഷൻ പ്രൊഡക്ടുകളെ സപ്പോർട്ടുചെയ്യുന്നതിനുള്ള കാരണങ്ങളും അദ്ദേഹം തന്നെ വിശദീകരിച്ചു. പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് റിസ്ക് വളരെയധികം കൂടുതലാണ്. കൂടാതെ വിജയിച്ചാൽ സ്കേലബിലിറ്റിക്കുള്ള സാധ്യത പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്കാണ് കൂടുതൽ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. സർവീസ് സ്റ്റാർട്ടപ്പുകൾ തുടക്കത്തിൽ തന്നെ ലാഭകരമാകുമെന്നും അതുകൊണ്ടുതന്നെ അവർക്ക് വളരെ എളുപ്പത്തിൽ തന്നെ സാമ്പത്തികസഹായങ്ങൾ കിട്ടാനുള്ള സാധ്യത കൂടുന്നു. പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് ബാങ്കുകളിൽനിന്നും മറ്റും ലോൺ ലഭ്യമാകാനുള്ള സാധ്യതയും വളരെ കുറവാണ്. അതേസമയം, സർവീസ് സ്റ്റാർട്ടപ്പുകൾക്ക് അത് വളരെ എളുപ്പത്തിൽ നടക്കുന്ന ഒരു കാര്യമാകുന്നു. അതുകൊണ്ടാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഡക്റ്റ് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

സ്കേലബിലിറ്റി സാധ്യത ഇല്ലാത്തതുകൊണ്ടുതന്നെയാണ് സ്റ്റാർട്ടപ്പ് മിഷൻ സർവീസ് സ്റ്റാർട്ടപ്പുകൾക്ക് സാധാരണ കൊടുക്കുന്ന സപ്പോർട്ടിനുപുറമെയുള്ള നിക്ഷേപക സാധ്യതകൾ തുറന്നുകൊടുക്കാത്തത്. ഒരുപക്ഷെ സ്കേലബിലിറ്റി ഉണ്ടാക്കാൻ കഴിയുന്ന സ്റ്റാർട്ടപ്പ് ആണെങ്കിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ ഉറപ്പായും അതിനെ സപ്പോർട്ട് ചെയ്യുമെന്നും അതിൽ നിക്ഷേപങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ കാണാം…

Leave a Reply