കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ‘ജീവനി സെന്റർ ഫോർ വെൽ ബീയിങ്’ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാർഥികളെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് കോളേജ് ഓഫീസിൽ എത്തണം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.

Home VACANCIES