അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി മേലേ ഊര്, മേട്ടുവഴി, വടക്കോട്ടത്തറ, ചെമ്മണ്ണൂര്‍, തെക്കേപുതൂര്‍ചാവടിയൂര്‍, വെച്ചപ്പതി, പുതൂര്‍, ഉമ്മത്താംപടി ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള കമ്ബ്യൂട്ടര്‍ പരിശീലനം നേടിയ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പി.ജി/ ഡിഗ്രി/ പ്ലസ്.ടു ഉള്ളവരെയും പരിഗണിക്കും. പ്രസ്തുത ഊരുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പേര്, വിലാസം, ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ ജനുവരി 23 ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണമെന്ന് പ്രൊജക്‌ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924-254382.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!