കുടുംബശ്രീയുടെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ബ്രിഡ്ജ് സ്കൂളിലേക്ക് മെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 നകം അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി, കുടുംബശ്രീ മിഷന്, കില ബില്‍ഡിംഗ് ബ്ലോക്ക് നം.4, അഗളി പി.ഒ, പാലക്കാട് വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.ഫോണ്‍: 04924 254335.

Home VACANCIES