ജില്ലാ എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന കേരള സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സസ്, പ്രോഗ്രാം മാനേജര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ബി.ടെക്/ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍) എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി  22ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത് ഹാജരാക്കിയാല്‍ മതി. ഫോണ്‍ : 04832 734 737.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!