കാലിക്കറ്റ് സർവകലാശാലയുടെ ഫിസിക്കൽ എജുക്കേഷൻ വകുപ്പിൽ സ്വിമ്മിങ് ട്രെയിനർ, സ്വീപ്പർ, പ്ളാൻറ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം എല്ലാ തസ്‌തികകളിലേക്കും 2018 ജനുവരി 1നു 36 കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 20. ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.universityofcalicut.info എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.