Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]

 

മനുഷ്യ ജാതിയെ അപ്പാടെ പിടിച്ചുലച്ച മഹാമാരിയായ കോവിഡ് 19 ല്‍ വലയുന്ന സംരംഭകർക്കാശ്വാസമായി ഈടില്ലാതെ അധിക വായ്പയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ചെറുകിട സംരംഭകർക്ക് അവർക്കു നിലവിലുള്ള വായ്പയുടെ ഇരുപത് ശതമാനം വരെ ഈടില്ലാതെ ഇനി ലഭിക്കും. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീം എന്നാണ് ഇതിന്റെ പേര്.

ആർക്ക് വേണ്ടി

നിലവില്‍ 25 കോടി വരെ വായ്പ എടുത്തിട്ടുള്ള, 2019 – 20 സാമ്പത്തിക വർഷത്തില്‍ 100 കോടി വരെ വിറ്റു വരവുള്ള എല്ലാ ചെറുകിട ബിസിനസ്സ് സംരംഭകർക്കും ഇതിന് അർഹതയുണ്ടായിരിക്കും. വ്യക്തിഗത സ്ഥാപനങ്ങൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവക്കെല്ലാം ഈ പദ്ധതിക്ക് അർഹതയുണ്ടായിരിക്കും. ബാങ്കുകൾ NPA (Non Performing Assets) ആയി കണക്കാക്കിയിട്ടില്ലാത്തവരായിരിക്കണം സംരംഭകർ.

എത്ര വായ്പ ലഭിക്കും

സംരംഭകർക്ക് നിലവിലുള്ള വായ്പയുടെ 20 ശതമാനം ആണ് അധിക വായ്പയായി അനുവദിക്കുന്നത്. ഇതിന് പ്രത്യേകിച്ച് ഈട് ആവശ്യമില്ല. നിലവിലുള്ള ഈടിന്മേൽ തന്നെ അനുവദിക്കാവുന്നതാണ്. ടേം ലോണ്‍ ആയിട്ടോ പ്രവർത്തന മൂലധനമായിട്ടോ ഈ വായ്പ ലഭ്യമാണ്. ഇതിനായി പ്രത്യേക അക്കൗണ്ട്‌ തുറന്നാണ് വായ്പ അനുവദിക്കുക.

എവിടെ സമീപിക്കണം

സംരംഭകർക്ക് നിലവില്‍ വായ്പയുള്ള പൊതുമേഖലാ ബാങ്കുകളെയോ, ഷെഡ്യൂൾഡ് ബാങ്കുകളേയോ, ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയോ ഇതിനായി സമീപിക്കാവുന്നതാണ്.

എത്രയാണ് പലിശ

ബാങ്കുകളില്‍ പരമാവധി 9.25 ശതമാനവും ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ പരമാവധി 14 ശതമാനം വരെയുമാണ് പലിശ നിരക്ക്. എന്നാല്‍ പ്രത്യേകിച്ച് പ്രൊസസിങ്ങ് ഫീസ് ഇതിനായി നല്‍കേണ്ടതില്ല.

കാലാവധി എത്ര

നാല് വർഷം വരെ തിരിച്ചടവ് കാലാവധി ഇതിന് ലഭിക്കും. എന്നാല്‍ കാലാവധിക്ക് മുന്‍പ്‌ തിരിച്ചടച്ചാല്‍ പിഴ ഈടാക്കുന്നതല്ല. മുതലിന്റൊ തിരിച്ചടവിന് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!