Prof. G.S. Sree KiranProf. G.S. Sree Kiran
World Record Holder in Career Mapping
Top Ten Educational Leader in India 2020 Awardee by CEO Insights
Founder & Director at CLAP Smart Learn (P) Ltd Bangalore | Malaysia
CEO Next Best Solutions (P) Ltd

മിന്ത്രയുടെ ലോഗോ പ്രശ്നം വന്നതിൽ പിന്നെ ഇന്നിപ്പോ ഏറ്റവും കൂടുതൽ ചർച്ച നടക്കുന്ന ഒന്നാണ് പല കമ്പനികളുടെയും ലോഗോ. ഒരു ബ്രാൻഡിൻ്റെ പേഴ്സണാലിറ്റിയിലും, ബ്രാൻഡിങിൽ തന്നെയും ലോഗോക്ക് വളരെ പ്രാധാന്യം ഉണ്ട്.

അഞ്ച് പല നിറത്തിൽ ഉള്ള വളയങ്ങൾ പിണഞ്ഞുള്ള ഒരു ലോഗോ ഉണ്ടല്ലോ? പറയാമോ? ഒളിമ്പിക്സ് ലോഗോ. അഞ്ച് ഭൂഖണ്ഡങ്ങളെ ചേർത്ത് നിർത്തുന്ന ലോഗോ 1912 മുതൽ ഉപയോഗിക്കുന്നു. ലോകത്തിൽ എല്ലായിടത്തും ഒരു പക്ഷേ ഏറ്റവും കൂടുതൽ ആളുകൾ തിരിച്ചറിയുന്ന ലോഗോ ഇതായിരിക്കും.

ഇപ്പൊ പിന്നെ ഗൂഗിൾ ലോഗോയും, ആപ്പിൾ ലോഗോയും കുഞ്ഞു കുട്ടികൾക്ക് വരെ പരിചിതം ആണ്. ഇന്ന് ഓരോ കമ്പനിയും പൈസ നന്നായി ചിലവാക്കുന്ന ഒന്നാണ് ലോഗോ ഡിസൈൻ, കാരണം ആ ലോഗോയിലൂടെ അവർ ഒരു കഥ പറയും.

ഡോമിനോസ് പിസ

ഡോമിനോസ് പിസ്സയുടെ ലോഗോ ശ്രദ്ധിച്ചിട്ടുണ്ടോ? 1965 ൽ ലോഗോ ഡിസൈൻ ചെയ്തപ്പോൾ ഉണ്ടായിരുന്ന ലോഗോയിൽ നിന്നും മാറ്റം വരുത്തിയാണ് ഇന്ന് ഉപയോഗിക്കുന്നത്. അന്ന് രണ്ടു ചുവന്ന ബോക്സിൽ മൂന്ന് വട്ടങ്ങൾ, താഴേ നീല ബോക്സിൽ ഡൊമിനോസ് പിസ്സ എന്നും ആയിരുന്നു. മൂന്ന് വട്ടങ്ങൾ സൂചിപ്പിക്കുന്നത് അന്നത്തെ മൂന്ന് ബ്രാഞ്ചുകൾ ആണ്. ഓരോ പുതിയ ബ്രാഞ്ച് തുറക്കുമ്പോഴും പുതിയ ഒരു ഡോട് ചേർക്കാൻ ആയിരുന്നു പ്ലാൻ. അത് നടന്നിരുന്നുവെങ്കിൽ  ഇപ്പൊ മുഴുവൻ ഡോട് കുത്തി നിറച്ചേനെ…!

മക്ഡൊണാൾഡ്സ്

ഹൈവേ ഡ്രൈവ് ഇൻ റെസ്റ്റോറൻ്റ് അല്ലേൽ ഫാസ്റ്റ് ഫുഡില്‍ ഏറ്റവും വിജയിച്ച McDonald’s ലോഗോ രണ്ടു സ്വർണ ആർച്ചുകൾ ചേർന്ന ഒരു എം ആണ്. ഡ്രൈവ് ചെയ്ത് വരുന്നവർക്ക് ദൂരെ നിന്നേ കാണാവുന്ന ആർചുകൾ, രാത്രിയിലും തിളങ്ങി നിൽക്കുന്ന നിറം. തുടങ്ങിയപ്പോൾ മുതൽ ഇപ്പൊൾ വരെ കാലത്തിനു അനുസരിച്ച് പല മാറ്റങ്ങളും ലോഗോയിൽ വരുത്തി. ഇപ്പൊൾ ഉപയോഗിക്കുന്നത് 2003 ൽ ഉണ്ടാക്കിയ I’m lovin’ it എന്ന കാപ്ഷൻ ചേർത്ത ലോഗോ ആണ്.

അമുൽ

ഇനി നമ്മുടെ അമുൽ, ലോഗോയെക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് അതിൻ്റെ കൂടെ ഉള്ള പോൾക ഡോട്ടുകൾ ഉള്ള ഡ്രസ്സ് ഇട്ട അമുൽ പെൺകുട്ടി (അമുൽ മസ്കോട്)യാണ്. ഇന്നിപ്പോ ഏകദേശം അമ്പത്തി അഞ്ച് വയസ്സായി. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ നീണ്ടു നിൽക്കുന്ന പരസ്യ ക്യാമ്പൈനും അമുലിൻ്റെ ആണ്.

ധവള വിപ്ലവം സൃഷ്ടിച്ച കുര്യൻ സർ ഡാ കുന എന്ന ഏജൻസിക്ക് ലോഗോയും മസ്കോട്ടും സൃഷ്ടിക്കാൻ ഉള്ള പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു. വട്ട മുഖം ഉള്ള വളരെ സിമ്പിൾ ആയുള്ള ഒരു പെൺകുട്ടിയുടെ പടം വരച്ചത്, അന്ന് കൂടുതലും ചുമരുകളിൽ പരസ്യ ചിത്രം വരക്കുക ആയിരുന്നു എന്നത് കൊണ്ടാണ്. ബട്ടറിനെ പറ്റി എന്നും ഒരുപാട് പറയാൻ ഇല്ലാതിരുന്ന കൊണ്ട്  അവർ ആ കുട്ടിയെ വെച്ച് കഥ പറഞ്ഞു തുടങ്ങി, അന്നു മുതൽ ഇന്നു വരെ എല്ലാ കാര്യത്തിലും അമുൽ പെൺകുട്ടി ക്ക് പറയാന്‍ എന്തേലും ഒരു കുസൃതി ഉണ്ടാവും.  അമുൽ ബട്ടറിൽ നിന്നും ഒരുപാട് പ്രൊഡക്ട്കളിൽ എത്തിയപ്പോൾ ലോഗോയുടെ കൂടെ ഉള്ള ക്യാപ്ഷൻ “utterly butterly delicious” ൽ നിന്നും “The Taste of India” എന്നു മാറി.

എയർടെൽ

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും തിരിച്ചറിഞ്ഞിരുന്ന ലോഗോ ആയിരുന്നു എയർടെൽ. 2010 ൽ ആഗോള വികസനത്തിൻ്റെ ഭാഗമായി അവർ ലോഗോ മാറ്റിയത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സ്ഥിരം നിറങ്ങൾ, വ്യത്യസ്ത ഇല്ലാത്ത ലോഗോ എന്നും, വീഡിയോകോൺ ലോഗോ തലത്തിരിച്ചിട്ട് നിറം മാറ്റിയ പോലെ എന്നും വിമർശകർ എഴുതി. പക്ഷേ എയർടെൽ അതിൽ മാറ്റം വരുത്തിയില്ല.

സ്റ്റേറ്റ് ബാങ്ക്

ഒരു പക്ഷെ നമുക്ക് ഒരുകാലത്ത് ഏറ്റവും സുപരിചമായിരുന്ന ലോഗോ ആണ് സ്റ്റേറ്റ് ബാങ്കിൻ്റെത്. ഒരുപാട് വിശകലനങ്ങൾ ഉണ്ട് എങ്കിലും ഏറ്റവും ആളുകൾ കണ്ടത് അതിനെ ഒരു കീ ഹോൾ ആയി ആണ്. പിന്നെ ഒരു വിശകലനം ഉള്ളത് വലിയ വൃത്തം ബാങ്കും അതിനു ഉള്ളിൽ കാണുന്നത് കസ്റ്റമറും, ഉപഭോക്താവിൻ്റെ പൈസയുടെ സുരക്ഷ, അവൻ്റെ മൂല്യം ഒക്കെ കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!