നെന്മാറ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവുണ്ട്. യോഗ്യത: എം.ബി.എ/ ബി.ബി.എ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, ഇക്കണോമിക്സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും എംബ്ലോയബിലിറ്റി സ്‌കില്‍സില്‍ ഡിപ്ലോമയോ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും പ്ലസ് ടു/ ഡിപ്ലോമ തലം കംപ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 27 ന് രാവിലെ 11 ന് കോളെജില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-241010.

Leave a Reply