Munavira Vakayil
Munavira Vakayil
Sub Editor, NowNext

ശാരീരിക ആരോഗ്യം എല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കായിക താരങ്ങളെ സംബന്ധിച്ച് ആരോഗ്യമുള്ള ശരീരമാണ് അവരുടെ ആയുധം. കൃത്യമായ പരിപാലനവും പോഷകഹാര ക്രമവുമെല്ലാം കാര്യക്ഷമതയുള്ള ആരോഗ്യത്തിന്റെ ഭാഗമാണ്.

കായിക രംഗത്തെ പോഷക പഠനം അധവാ സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ എന്നത് കായിക മേഖലയില്‍ വളരെ പ്രാധാന്യമുള്ള പഠനമാണ്. ഒരു കായിക താരം തന്റെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഫലപ്രദമായ പോഷകാഹാര നിയന്ത്രണത്തിന് പങ്കുണ്ട്. ഇതിന്റെ പ്രാധാന്യത്തെ മുന്‍ നിര്‍ത്തികൊണ്ടാണ് കേന്ദ്ര യുവജനകാര്യ-സ്‌പോര്‍ട്‌സ് മന്ത്രാലയവും ന്യൂട്രീഷന്‍ പരീശീലന രംഗത്തെ ശ്രേഷ്ഠ സ്ഥാപനമായ ഹൈദരബാദ് NIN (National Institution of Nutrition) ഉം കൈകോര്‍ത്ത് കൊണ്ട് സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ എം എസ് സി പ്രോഗ്രാം നടത്തുന്നത്. ഒസ്മാനിയ സര്‍വകലാശാലയാണ് ബിരുദം നല്‍കുന്നത്.

രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് ഉപദേശം നല്‍കുക, സ്‌പോര്‍ട്‌സ് അക്കാദമികളിലും ജിംനേഷ്യങ്ങളിലും ഉള്‍പ്പടെ പോഷകാഹാര സംബന്ധമായ ആസൂത്രണവും തുടര്‍നടപടികള്‍ കൈകൊള്ളുക മുതലായ ചുമതല വഹിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.

രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ കോഴ്‌സാണിത്. ബി എസ് സി ബിരുദധാരികള്‍ക്ക് മാത്രമാണ് എം എസ് സി സ്‌പോര്‍ട്‌സ് ന്യൂട്രീഷൻ കോഴ്‌സിന് അപേക്ഷിക്കാനാവൂ. നിലവിലെ കണക്കനുസരിച്ച് 15 സീറ്റ് ആണ് ലഭ്യമായത്. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ചായിരിക്കും പ്രവേശന പരീക്ഷ നിശ്ചയിക്കുന്നത്. ജൂലൈ മാസത്തിലായിരിക്കും പ്രവേശന പരീക്ഷ നടത്തുന്നത്. ന്യൂട്രീഷന്‍, ബയോ കെമിസ്ട്രി, ഫിസിയോളജി, മൈക്രോ ബയോളജി, തുടങ്ങിയ വിഷയങ്ങള്‍ ആയിരിക്കും പ്രവേശന പരീക്ഷക്ക് ആധാരമായിട്ടുണ്ടാവുക. എസ് സി, എസ് ടി  വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 30 മാര്‍ക്കും മറ്റു വിഭാഗത്തിലുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 40 മാര്‍ക്കുമാണ് പ്രവേശന പരീക്ഷയില്‍ നേടേണ്ടത്. nin.res.in എന്ന ലിങ്ക് വഴി വിദ്യര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സിന് അപേക്ഷ സമര്‍പ്പിക്കാവുന്നാതണ്.

എന്‍ ഐ എന്‍ കൂടാതെ പല സ്വകാര്യ സ്ഥാപനങ്ങളും സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ ഹസ്ര്വകാല പരിശീലനവും ഓണ്‍ലൈന്‍ കോഴ്‌സുകളും നടത്തുന്നുണ്ട്. ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസത്തിന് ശേഷം ആറ് മാസ കാലാവധിയുള്ള ഡിപ്ലോമ കോഴ്‌സുകളായും രണ്ട് മാസ കാലാവധിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സായുമെല്ലാം ഇത് ചെയ്യാവുന്നതാണ്.

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്

സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍ എം എസ് സി പോലെ തന്നെ സ്‌പോര്‍ട്‌സ് മേഖലയില്‍ നിരവധി പഠന സാധ്യതകളും തൊഴില്‍ അവസരങ്ങളുമുണ്ട്. സ്‌പോര്‍ട്‌സ് ഫെഡറേഷനുകളും അസോസിയേഷനുകളും നടത്തിക്കൊണ്ട് പോകല്‍, കോടികള്‍ കൈകാര്യം ചെയ്യുന്ന ധന മാനേജ്‌മെന്റ്, വിവിധ തലങ്ങളിലെ സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയെല്ലാം ഉൾപ്പെട്ട് കൊണ്ടുള്ള പഠനമാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എന്നത്. സ്‌പോര്‍ട്‌സ് ഭരണം, മാര്‍ക്കറ്റിങ്, ഫൈനാന്‍സ്, ബിസിനസ്, നിയമം, മാധ്യമബന്ധം, സൈക്കോളജി തുടങ്ങിയ പലതിലും പ്രഫഷനല്‍ പരിശീലനം നേടിയവര്‍ക്കു കാര്യക്ഷമമായ സംഘാടനം സാധ്യമാകും. അങ്ങനെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളും പ്രധാന സ്ഥാപനങ്ങളാണ് താഴെ പറയുന്നത്.

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനങ്ങളും കോഴ്‌സുകളും

1. Indian Institute of Social Welfare & Business Management, Kolkata

പിജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. ഒരു വര്‍ഷം, ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

2. National Academy of Sports Management

പിജി പ്രോഗ്രാമുകള്‍

  • മുബൈ, ജയ്പൂര്‍, ജോധ്പൂര്‍ കേന്ദ്രങ്ങളില്‍ എംബിഎ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 2 വര്‍ഷം
  • മുബൈ, ജയ്പൂര്‍, ജോധ്പൂര്‍, അഹമ്മദാബാദ്, ഡല്‍ഹി, കേന്ദ്രങ്ങളില്‍ പി ജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 1 വര്‍ഷം, ബാച്‌ലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യു ജി പ്രോഗ്രാമുകള്‍

  • മുബൈ, ജയ്പൂര്‍. ജോധ്പൂര്‍ കേന്ദ്രങ്ങളില്‍ ബിബിഎ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 3 വര്‍ഷം
  • മുബൈ, ജയ്പൂര്‍, ജോധ്പൂര്‍, അഹമ്മദാബാദ്, ഡല്‍ഹി കേന്ദ്രങ്ങളിലും യു ജി ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഒരു വര്‍ഷം, പ്ലസ് ടു ആണ് യോഗ്യത.
3. Iinternational Institute of Sports Management, Mubai
  • ബാച്ചലര്‍ ഡിഗ്രി ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 3 വര്‍ഷം, മുബൈ സര്‍വകലാശാലയുമായി അഫ്‌ലിയേറ്റ് ചെയ്തത്.
  • മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, 2 വര്‍ഷം, മുബൈ സര്‍വകലാശാലയുമായി അഫ്‌ലിയേറ്റ് ചെയ്തത്.
  • പിജിപി ഇന്‍ സ്‌പോര്‍ട്‌സ് & വെല്‍നസ് മാനേജ്‌മെന്റ്, 11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം
  • പിജിപി ഇന്‍ സ്‌പോര്‍ട്‌സ് ഇവന്റ് മാനേജ്‌മെന്റ്, 11 മാസത്തെ ഓട്ടോണമസ് പ്രോഗ്രാം
4. Hindusthan Institute of Technology and Science, Chennai

എം ബി എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്.

5. Symbiosis School of Sports Sciences, Pune

എം ബി എ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!