തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പ്രകാരം ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17 ന് ആരംഭിക്കേണ്ട് പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ ആറിന് പോളിങ്ങ് അവസാനിച്ച ശേഷം പരീക്ഷ എട്ടിന് ആരംഭിക്കും. ഈ മാറ്റിവെച്ച  ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ പുതുക്കിയ ടൈം ടേബിള്ളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷകള്‍ ഏപ്രില്‍ 29 നും ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഏപ്രില്‍ 30 നുമാണ് അവസാനിക്കുന്നത്.

ഏപ്രില്‍ എട്ടിന് നടക്കുന്ന എസ് എസ് എല്‍ സി ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന് ഉച്ചക്ക് 1.40 മുതല്‍ 3.30 വരെയും ഒന്‍പതിന് നടക്കുന്ന മൂന്നാം ഭാഷ ഹിന്ദി/ ജനറല്‍ നോളജ് പരീക്ഷ ഉച്ചക്ക് 2.40 മുതല്‍ 4.30 വരെയും നടക്കും. 12ന് നടക്കുന്ന ഇംഗ്ലീഷ് പരീക്ഷ ഉച്ചക്ക് 1.40 മുതല്‍ 4 .30 വരെയാണ്. 15ന് സോഷ്യല്‍ സയന്‍സ് രാവിലെ 9.40മുതല്‍ 12.30 വരെയാണ്. 19ന് നടക്കുന്ന ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 21ന് ഊര്‍ജതന്ത്രം, 23 ന് ജീവശാസ്ത്രം എന്നീ പരീക്ഷകള്‍ രാവിലെ 9.40 മുതല്‍ 11.30 വരെ നടക്കും. 27ന് നടക്കുന്ന ഗണിതശാസ്ത്രം രാവിലെ 9.40 മുതല്‍ 12.30 വരെയാണ് 29നുള്ള രസതന്ത്രം പരീക്ഷ രാവിലെ 9.40 മുതല്‍ 11.30 വരെ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!