ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ 133-ാം ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 40 ഒഴിവുകളാണുള്ളത്. 49 ആഴ്ചയിലെ പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് തസ്തികയിൽ നിയമിക്കും. പരിശീലനസമയത്തുള്ള സ്റ്റൈപ്പൻഡ്: 56,100 രൂപ യോഗ്യത:എൻജിനീയറിങ് ബിരുദം. ഒഴിവുകൾ:സിവിൽ ആൻഡ് ബിൽഡിങ് കൺസ്ട്രക്ഷൻ ടെക്നോളജി- 11, മെക്കാനിക്കൽ- 3, ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്- 4, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ ടെക്നോളജി/ എം.എസ്സി. കംപ്യൂട്ടർ സയൻസ്- 9, ഐ.ടി.- 3, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ- 2, ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്- 1, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ- 1, സാറ്റലൈറ്റ് കമ്യൂണിക്കേഷൻ- 1, എയ്റോനോട്ടിക്കൽ/ എയ്റോസ്പേസ്/ എവിയോണിക്സ്- 3, ഓട്ടോമൊബൈൽ എൻജിനീയറിങ്- 1, ടെക്സ്റ്റൈൽ എൻജിനീയറിങ്- 1. പ്രായപരിധി:20 – 27 വയസ്സ്. 1994 ജൂലായ് രണ്ടിനും 2001 ജൂലായ് ഒന്നിനും ഇടയിൽ, രണ്ട് തീയതികളും ഉൾപ്പെടെ, ജനിച്ചവരായിരിക്കണം. വിശദവിവരങ്ങൾ www.joinindianarmy.nic.inഎന്ന വെബ്സൈറ്റിലുണ്ട്. ചുരുക്കപ്പട്ടികയിലുൾപ്പെടുന്നവർക്ക് രണ്ട് ഘട്ടങ്ങളിലായി അഭിമുഖമുണ്ടാകും. അതിനുശേഷമാകും നിയമനം. അവസാന തീയതി: മാർച്ച് 26.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!