Munavira Vakayil
Munavira Vakayil
Sub Editor, NowNext

” ശാസ്ത്രമെന്നത് മനുഷ്യരാശിക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണെന്നും അതിനെ ഒരിക്കലും തിരസ്കരിക്കരുതെന്നും ” പറഞ്ഞു വെച്ചത് എ പി ജെ അബ്ദുൽകലാമാണ്‌.

പ്രപഞ്ചത്തിന്റെ മുക്കിലും മൂലയിലും ശാസ്ത്രമിങ്ങനെ പടർന്ന് കിടക്കുന്നുണ്ട്. അങ്ങനെ അനന്തമായ ശാസ്ത്ര ശാഖയിലെ പ്രധാന പഠനമാണ് ജിയോ ഇന്‍ഫോമാറ്റിക്‌സ് എന്നത്. ജിയോളജി, ഇന്‍ഫോമാറ്റിക്‌സ് എന്നീ രണ്ട് പദങ്ങളുടെ സംയുക്തമാണ് ജിയോ ഇന്‍ഫോമാറ്റിക്‌സ് എന്നത്. ഭൂമിശാസ്ത്രം, കാര്‍ട്ടോഗ്രഫി, എഞ്ചിനീയറിങ്ങ് ആന്‍ഡ് ടെക്‌നോളജി, തുടങ്ങിയവ ഉള്‍പ്പെടുന്ന ശാസ്ത്ര പഠനമാണിത്.

ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം, തുടങ്ങിയ ശാസ്ത്രത്തിന്റെ വിവിധ വശങ്ങള്‍ ഒരു യൂണിറ്റാക്കി സംയോജിപ്പിക്കുകയും, യഥാര്‍ത്ഥ ലോക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യയും ശാസ്ത്രവും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു ബഹുവിധ പഠന വിഷയമാണ് ജിയോ ഇന്‌ഫോമാറ്റിക്‌സ് എന്നത്. അത് പോലെ സ്ഥലകാല വിവരങ്ങള്‍ അറിയാനായി ജിയോ വിഷ്വലൈസേഷന്‍ ഉപയോഗിക്കുന്നതും ആളുകള്‍ക്കും സ്ഥലങ്ങള്‍ക്കും ഇടയില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്നു. QGIS, Micro Station, GRASS, ArchGIS, SAGA, ENVI തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ജിയോ ഇന്‍ഫോമാറ്റിക്‌സ് വിശകലനത്തിനും മറ്റു ഭൗമ സംബന്ധിയായ പവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു.

ടെലി കമ്മ്യൂണിക്കേഷനുകളില്‍, ക്രിമിനോളജിയില്‍, കാര്‍ നാവിഗേഷന്‍, ദുരന്ത സാധ്യതാ മാനേജ്‌മെന്റ്, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതിയുടെ, അന്തരീക്ഷത്തിന്റെ മാതൃക, അതിന്റെ വിശകലനം, തുടങ്ങിയ പരിസ്ഥിതി പ്രയോഗങ്ങള്‍, സമുദ്രശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, വ്യോമായന മേഖല, സമുദ്ര ഗതാഗത മേഖല, കൃഷിയുടെയും ഭൂമിയുടെയും മാനേജ്‌മെന്റ്, പ്ലാനിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിരവധി സാധ്യതകളുള്ള ശാസ്ത്ര പഠനമേഖലയാണിത്. താല്‍പര്യപൂര്‍വ്വം പഠിക്കുന്നവര്‍ക്ക് ആകര്‍ഷകവും ലളിതമായും പഠിക്കാവുന്ന ഈ കോഴ്സ്  ബിരുദമായും ബിരുദാനന്തര ബിരുദമായുമെല്ലാം ചെയ്യാവുന്നതാണ്.

ബിരുദ കോഴ്‌സുകള്‍
  • Bachelor of Engineering in Geoinformatics
  • Bachelor Of Technology in Geoinformatics
  • Bachelor Of Science in Geoinformatics
ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍
  • Master of Engineering in GeoInformatics
  • Master of Technology in Geinformatics
  • Master Of Science in Geoinformatics
  • Post Garduate deploma in Subjects of Geoinformatics

ജിയോ ഇന്‍ഫോമാറ്റിക്‌സില്‍ ബിരുദം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹയര്‍ സെക്കണ്ടറി കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി ഉൾപ്പെട്ട വിഷയം പഠിക്കുകയും അതിൽ വിജയിക്കുകയും വേണം. ചില യൂണിവേഴ്‌സിറ്റികൾ പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഈ പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും നേടണം. ജിയോ ഇന്‍ഫോമാറ്റിക്‌സില്‍ ബിരുദമുള്ളവര്‍ക്ക് ബിരുദാനന്തര ബിരുദമായും ഇത് തിരഞ്ഞെടുക്കാം. മൂന്ന് വര്‍ഷം ആറ് സെമസ്റ്ററുകളായി ബിരുദവും, രണ്ട് വര്‍ഷം നാല് സെമസ്റ്ററുകളായി ബിരുദാനന്തര ബിരുദവും, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളും പഠിക്കാവുന്നതാണ്.

Image Analyst, Project Coordinator, Project Manager, Project Scientist, Scientist, Gegraphical Formation Systems (GIS) Expert, Research Scholar, Senior System Executive, Research Associate, Geographical Information Systems (GIS) Environment Analyst, Geo-Spatial Software Engineer, Professors, Research Scholar in Institutions, Drafter, Geographer, Surveyor തുടങ്ങിയ തൊഴിൽ തലക്കെട്ടോടെ പ്രവർത്തിക്കാം.

ഇന്ത്യയിലും കേരളത്തിലുമായി പ്രമുഖ കോളേജുകളിൽ ജിയോ ഇൻഫോമാറ്റിക്സ് പഠിക്കാം 
  1. Symbosis Institute of Technology,  Lavale village, Pune
  2. Andhra University, Vishakapattanam
  3. IGNOU- Indira Gandhi National Open University, Saket, Delhi
  4. LPU- Lovely Professional University, Jalandhar
  5. IIT Bombay- Indian Institute of Technology, Powai, Mubai
  6. IIEST Shibpur- Indian Institute of Engineering Science and Technology, Howrah
  7. College of Engineering Trivandrum, Thiruvananthapuram
  8. Kannur University, Kannur

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!