കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ 11 ഒഴിവുകൾ. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സ്പോർട്സ് ട്രെയിനർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. സംവരണ ക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിയമനം. കേരളത്തിന് പുറത്തുനിന്നുള്ളവർക്കും അപേക്ഷിക്കാം.

യോഗ്യരായ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജനനത്തീയതി, ജോലിപരിചയം, പബ്ലിക്കേഷൻ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് [email protected] എന്ന ഇ-മെയിൽ വിലാസം വഴി അയയ്ക്കണം. ഏപ്രിൽ 18-നകം അപേക്ഷ സമർപ്പിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here