ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (എന്‍സിഎ-ഒബിസി) (കാറ്റഗറി നമ്പര്‍ 307/16) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഈ മാസം 19ന് അടൂര്‍ വടക്കടത്തുകാവ് കെഎപി മൂന്നാം ബറ്റാലിയന്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും.
ഉദ്യോഗാർത്ഥികൾ പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം യഥാസമയം ഹാജരാകണം.
കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ലെന്നും അവരെ സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അനുവദിക്കൂ എന്നും ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.