വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബത്തില്‍പ്പെട്ട പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് സ്‌കീം പ്രകാരം ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷത്തേക്ക് 4500 രൂപയില്‍ കുറയാത്ത തുക സ്‌കോളര്‍ഷിപ്പായി ലഭിക്കും. 2021-22 അധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം സ്ഥാപന മേധാവിയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് സംബന്ധിച്ച വിവരം (കുറഞ്ഞത് സി പ്ലസ്), ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, വിദ്യാര്‍ത്ഥിയുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10.

LEAVE A REPLY

Please enter your comment!
Please enter your name here