തിരുവനന്തപുരം: 87.94 എന്ന റെക്കോര്‍ഡോടെ ചരിത്രം തിരുത്തി പ്ലസ് ടു ഫലം. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി.എ.ച്ച് എസ് ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചത്. മുഴുവന്‍ മാര്‍ക്ക് നേടിയവരുടെയും മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയവരുടെയും എണ്ണത്തിലും വര്‍ധനവുവുണ്ട്.

സയന്‍സ് വിഭാഗത്തില്‍ 1,59,958 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. 90.52 ശതമാനം വിജയം. ഹ്യൂമാനിറ്റീസില്‍ 63,814 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. വിജയ ശതമാനം 80.43 ശതമാനം. കൊമേഴ്സില്‍ 1,04,930 പേരാണ് ഉന്നത പഠനത്തിനര്‍ഹരായത്. 89.13 ശതമാനം.

48,383 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കൂടുതല്‍ നേടിയത് മലപ്പുറം ജില്ലയാണ്.

റെഗുലര്‍ വിഭാഗത്തില്‍ നിന്ന് 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയപ്പോള്‍ ഓപണ്‍ സ്‌കൂളില്‍ നിന്ന് 25292 പേരാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 53 ശതമാനം. ടെക്‌നിക്കല്‍ വിഭാഗത്തില്‍ 1011 പേരാണ് ഉപരിപഠനത്തിനര്‍ഹരായത്. 84.39 ശതമാനം. ആര്‍ട്ട് വിഭാഗത്തില്‍ 67 പേര്‍ യോഗ്യത നേടി.89.33 ശതമാനം.

സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 158380 പേരില്‍ 134655 പേര്‍ ഉന്നതപഠനത്തിന് യോഗ്യത നേടി. അതായത് 85.02 ശതമാനം വിജയം. എയ്ഡഡ് സ്‌കൂളില്‍ പരീക്ഷയെഴുതിയ 191843 പേര്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത് 173361 പേര്‍ യോഗ്യത നേടി. അതായത് 90.37 ശതമാനം വിജയം.

അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷയെഴുതിയ 23358 പേര്‍ പരീക്ഷയെഴുതിയതില്‍ 20479 പേര്‍ യോഗ്യത നേടി. 87.67 ശതമാനം വിജയം. സ്‌പെഷല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 207 പേരും ജയിച്ചതോടെ 100 ശതമാനം വിജയമാണ് കൈവരിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കിടയിലും 4,46,471 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയെഴുതിയത്.

അതെസമയം സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ 20 ശതമാനം സീറ്റുകളും,തെക്കന്‍ ജില്ലകളില്‍ 10 ശതമാനം സീറ്റുകളുമാണ് വര്‍ധിപ്പിക്കുക.

ഫലമറിയാവുന്ന വെബ്സൈറ്റുകള്‍:
www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in
www.kerala.gov.in

മൊബൈല്‍ ആപ്ലിക്കേഷനുകള്‍: Saphalam2021, iExaMs-Kerala

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!