2021-22 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്നിക് പ്രവേശന നടപടികള്‍ ആരംഭിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ്, ഐ.എച്ച്.ആര്‍.ഡി, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാവും. www.polyadmission.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.

അപേക്ഷ ഫീസ് ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി/സി.ബി.എസ്.ഇ-പത്ത്/ മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സര്‍ക്കാര്‍/ ഐ.എച്ച്.ആര്‍.ഡി, പോളിടെക്നിക്കുകളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടക്കുന്നത്.

ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവര്‍ക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. വി.എച്ച്.എസ്.ഇ പാസ്സായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം,കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ച് ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമുണ്ട്.

എസ്.എസ്.എല്‍.സി. യ്ക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയാണ് സ്ട്രീം ഒന്നിലേയ്ക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം രണ്ടിലേയ്ക്കുള്ള ഇന്‍ഡ്ക്സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. പൊതു വിഭാഗങ്ങള്‍ക്ക് 150 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 75 രൂപയുമാണ് അപേക്ഷ ഫീസ്. എന്‍.സി.സി/സ്പോര്‍സ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി 150 രൂപ അപേക്ഷാ ഫീസ് അടച്ച് അപേക്ഷിച്ചശേഷം പകര്‍പ്പ് യഥാക്രമം എന്‍.സി.സി ഡയറക്ടറേറ്റിലേയ്ക്കും, സ്പോര്‍ട്സ് കൗണ്‍സിലിലേയ്ക്കും നല്‍കണം.

സ്വകാര്യ സ്വാശ്രയ പോളിടെക്നിക് കോളേജ്, സര്‍ക്കാര്‍ എയിഡഡ് കോളേജ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലേയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി പ്രത്യേകം അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിച്ച ശേഷം അതത് പോളീടെക്നിക് കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ജൂലൈ 28 ന് ആരംഭിച്ച ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഓഗസ്റ്റ് 10 വരെ തുടരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!