സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ റോള്‍ നമ്പര്‍ നല്‍കിയാല്‍ ഫലമറിയാനാവും. 99.04 ആണ് വിജയശതമാനം. മുന്‍ വര്‍ഷം ഇത് 91.46 ശതമാനമായിരുന്നു.

99.99 ശതമാനത്തോടെ തിരുവനന്തുപുരം റീജിയന്‍ ആണ് നേട്ടം കൊയ്തത്. രണ്ടാമത് ബംഗ്ലൂരുവാണ്. 99.96 ശതമാനമാണ് ഇവിടത്തെ വിജയത ശതമാനം.

റോള്‍ നമ്പര്‍ അറിയാനുള്ള സംവിധാനം സി.ബി.എസ്.ഇ നേരത്തേ ഒരുക്കിയിരുന്നു. ഔദ്യോഗിക വെബ് സൈറ്റായ cbseresults.nic.in ലൂടെ ഫലമറിയാം.

cbse.gov.in അല്ലെങ്കില്‍ cbse.nic.in വെബ്‌സൈറ്റുകളിലൂടെയും ഫലമറിയാനാകും. കൂടാതെ ഐ.വി.എസ്, എസ്.എം.എസ്, ഡിജിലോക്കര്‍, ഉമാങ്ങ് ആപ് വഴിയും ഫലം ലഭ്യമാകും. digilocker.gov.in ലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

കോവിഡ് സാഹചര്യത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഇന്റേണ്‍ മാര്‍ക്ക്, മുന്‍ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മൂല്യ നിര്‍ണ്ണയം. സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് ഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here