• വിദ്യാർത്ഥികളുടെ നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല കെ ഡിസ്‌കുമായി ഒപ്പുവച്ച ധാരണാപത്രം അംഗീകരിച്ചു.
  • അക്കാദമിക- അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ്‌ കോളേജുകളും പഠനവകുപ്പുകളും സന്ദർശിക്കാൻ തീരുമാനിച്ചു.
  • 6 അഫിലിയേറ്റഡ് കോളേജുകളിലെ 20 അധ്യാപകർക്ക് പ്രമോഷൻ നൽകാനുള്ള തീരുമാനം അംഗീകരിച്ചു.
  • 10 ഗവേഷകർക്ക് പി എച് ഡി ബിരുദം നൽകിയത് അംഗീകരിച്ചു.
  • മുഴുവൻ വനിതാ ഗവേഷണ വിദ്യാർത്ഥികൾക്കും ഗവേഷണസമയമായ 5 വർഷത്തിന് പുറമെ 2 വർഷം അധികസമയം നൽകാനുള്ള തീരുമാനം അംഗീകരിച്ചു.
  • ഭാഷാവൈവിധ്യ പഠനകേന്ദ്രം കാസർഗോഡ് ആരംഭിക്കുന്നതിനായി ഡോ. എ അശോകൻ അവതരിപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചു.
  • അഫിലിയേറ്റഡ് കോളേജുകളിൽനിന്നും 2023 – 24 അധ്യയന വർഷത്തെ സീറ്റുവർധനവിനായുള്ള അപേക്ഷകൾ ക്ഷണിക്കാൻ തീരുമാനിച്ചു
  • ലെയ്‌സൺ ഓഫീസറുടെ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു.
  • അതിഥി അധ്യാപകരുടെ ശമ്പളം 40000 രൂപയാക്കി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു.
  • സർവകലാശാലയിൽ അഡ്മിഷൻ ഡയറക്ടറേറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ജോലിഭാരം പുനർനിർണയിക്കാനുള്ള തീരുമാനം അംഗീകരിച്ചു.
  • കണ്ണൂർ സർവകലാശാലയും എസ് സി ഇ ആർ ടി യും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം അംഗീകരിച്ചു.