ഇം​ഗ്ലീഷ് ഭാഷയിൽ 26 അക്ഷരങ്ങൾ ഉണ്ട്. ഇതിൽ ഏതെങ്കിലും ഒരക്ഷരം ഒഴിവാക്കി കൊണ്ട് ഒരു കഥയോ നോവലോ എഴുതാനാവുമോ ? അത് വളരെ ശ്രമകരമായ കാര്യമായി തോന്നുന്നില്ലേ ? എന്നാൽ ഇങ്ങനെ എഴുതുന്ന രീതിയെയാണ് ലിപ്പോ​ഗ്രാം എന്ന് പറയുന്നത്. ഏണസ്റ്റ് വിൻസന്റ് റൈറ്റ് എന്ന അമേരിക്കൻ എഴുത്തുകാരന്റെ ​ഗാഡ്സ്ബൈ (GADSBY) എന്ന നോവൽ ലിപ്പോ​ഗ്രാം രീതിയിലാണ് രചിക്കപ്പെട്ടുള്ളത്. അൻപതിനായിരം വാക്കുകളുള്ള നോവലിൽ E എന്ന അക്ഷരമാണ് ഒഴിവാക്കിയിട്ടുള്ളത്.

ലാറ്റിൻ വാക്കായ ലിപഗ്രാമെറ്റോസിൽ നിന്നാണ് ലിപ്പോഗ്രാം എന്ന വാക്കുണ്ടായത്.നഷ്ടപ്പെട്ട അക്ഷരം (Missing letter) എന്നാണു ഈ വാക്കിന്റെ അർഥം.
ലിപ്പോഗ്രഫി കഠിനമായ പരീക്ഷണമാണ്.കവിതകളിൽ ലിപ്പോഗ്രഫി കൊണ്ടുവരാൻ താരതമ്യേന എളുപ്പമാണെങ്കിലും നോവലുകൾക്കു ദൈർഘ്യം കൂടുതലായതിനാൽ അതത്ര ലളിതമല്ല.

ലിപ്പോഗ്രാമിന്‌ വിവിധ മാനദണ്ഡങ്ങളുണ്ട്. അതിൽ ഒന്നാണ് ഒരു അക്ഷരത്തെ ഒഴിവാക്കി രചന പൂർത്തിയാക്കുക എന്നത്.1939 ൽ പുറത്തിറങ്ങിയ ഗാഡ്സ്‌ബൈയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു 1969 ൽ ഫ്രഞ്ചുകാരനായ ജോർജ് പെരക് ‘ലാ – ഡിസ്പാരിഷൻ’ എന്ന പേരിൽ ലിപ്പോഗ്രാം പുറത്തിറക്കി. ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ‘എ വോയ്ഡ്’.സ്‌കോട്ടിഷ് നോവലിസ്റ്റ് ആയ ഗിൽബർട്ട് അഡെയർ ആണ് B എന്ന അക്ഷരം ഉപയോഗിക്കാതെ ഈ നോവൽ പരിഭാഷപ്പെടുത്തിയത്.നോവൽ എഴുതുന്ന സമയത്തു ഏണസ്റ്റ് വിൻസന്റ്, അറിയാതെപോലും E എന്ന അക്ഷരം ഉപയോഗിക്കാതിരിക്കാൻ തന്റെ ടൈപ്പ് റൈറ്ററിലെ E എന്ന കീ ഇളക്കി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ആറുമാസമെടുത്താണ് അദ്ദേഹം നോവൽ പൂർത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!