ഏപ്രിൽ-മെയ് മാസങ്ങളിലായി അണ്ണാ സർവകലാശാല നടത്തിയ റീ-എക്സാമിനേഷന്റെ ഫലം പ്രസിദ്ധീകരിച്ചു. അണ്ണാ സർവകലാശാലയുടെ കീഴിലുള്ള കോളോജുകളിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. ഇതിനായി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ coe1.annauniv.edu സന്ദർശിക്കുക.

റീ-എക്സാം ഫലം പരിശോധിക്കാനായി വിദ്യാർത്ഥികൾക്ക് റോൾ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ബി.ടെക്, ബി.ഇ, എം.ടെക്, എം.ഇ, എം.സി.എ, എം.ബി.എ എന്നീ കോഴ്സുകൾ റെഗുലറായി പഠിച്ചവരുടെ ഫലമാണ് വന്നിരിക്കുന്നത്.

ഫലം പരിശോധിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Re-exam Result എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു വിൻഡോ തുറക്കപ്പെടും. അവിടെ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാം. ഫലം പരിശോധിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യുക. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!