ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിങ് (ഗേറ്റ് 2022) പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ. 2022 ഫെബ്രുവരി 5, 6, 12, 13 തീതയികളിലാണ് ഗേറ്റ് പരീക്ഷ. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്യാൻ https://gate.iitkgp.ac.in/ സന്ദർശിക്കുക. സെപ്റ്റംബർ 24 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഐ.ഐ.ടി ഖരക്പൂരിനാണ് ഗേറ്റ് 2022 പരീക്ഷയുടെ നടത്തിപ്പ് ചുമതല. ഗേറ്റ് സ്കോറിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. രജിസ്ട്രേഷനായി പേര്, ഡേറ്റ് ഓഫ് ബർത്ത്, മൊബൈൽ നമ്പർ, രക്ഷ കർത്താക്കളുടെ പേര്, മൊബൈൽ നമ്പർ തുടങ്ങിയവ നൽകണം. വിലാസം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, കോളേജിന്റെ പേര്, ഗേറ്റ് പേപ്പർ വിഷയങ്ങൾ, ഗേറ്റ് പരീക്ഷാ നഗരങ്ങളുടെ ചോയ്സ്, വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷിക്കാൻ ആവശ്യമുണ്ട്.

ഇതിന് പുറമെ പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർ പി.ഡി.എഫ് ഫോർമാറ്റിൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഭിന്നശേഷിക്കാരാണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. സർക്കാർ നൽകുന്ന തിരിച്ചറിയാൻ കാർഡും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ആധാർ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ്, എന്നിവയിലേതെങ്കിലും അപ്ലോഡ് ചെയ്യണം. അപ്ലോഡ് ചെയ്ത തിരിച്ചറിയൽ കാർഡ് പരീക്ഷയ്ക്കെത്തുമ്പോൾ കൈയിൽ കരുതണം.

ഫീസ് ഓൺലൈനായി അടയ്ക്കാം. നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, യു.പി.ഐ എന്നീ രീതികളിൽ പണമടയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here