• ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ ഇരുപത്താറു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തിനാലു മുതൽ മുപ്പത്തൊന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ ഒന്ന് വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ രണ്ടു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ രജിസ്ട്രേഷൻ

2022 സെപ്റ്റംബർ പതിനാറു മുതലാരംഭിക്കുന്ന പ്രെലിമിനറി എം ഡി/എം എസ്സ് ആയുർവ്വേദ ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തിനാലു മുതൽ ഇരുപത്തൊൻപതു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ആഗസ്റ്റ് മുപ്പത്തൊന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ ഒന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 – പ്രാക്ടിക്കൽ പരീക്ഷാ തിയതി

2022 ആഗസ്റ്റ് ഇരുപത്താറു മുതലാരംഭിക്കുന്ന നാലാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ, ഒന്നാം വർഷ ഫാം ഡി (പോസ്റ്റ്ബേസിക്) ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • ബി എ എം എസ്സ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 ജൂണിൽ നടത്തിയ ഫൈനൽ പ്രൊഫഷണൽ ബി എ എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016, 2012 സ്കീമുകൾ) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എ എം എസ്സ് പാർട്ട് II ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022 ആഗസ്റ്റ് ഇരുപത്തൊൻപതിനകം അപേക്ഷിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!