ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നൗനെക്സ്റ്റ് സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിൽ പങ്കെടുക്കാനും ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കാനും അവസരം. ഈ വർഷത്തെ ലോക ബഹിരാകാശ വാരാഘോഷം വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ അറിവുകൾ പകരാനും അവരെ ബഹിരാകാശ വിദ്യാഭ്യാസത്തിനായി തയ്യാറെടുപ്പിക്കുന്നതിനുമായിട്ടാണ് NowNext ഇത്തരമൊരു മത്സരം നടത്തുന്നത്.

ലോക ബഹിരാകാശ വാര പ്രസംഗ മത്സരത്തിൽ (world Space Week Elocution Competiton 2021 by NowNext) 8 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രണ്ടു വിഭാഗങ്ങളിലായി പങ്കെടുക്കാം.

 1. ജൂനിയർ വിഭാഗം – ക്ലാസ് 8 മുതൽ 10 വരെ
 2. സീനിയർ വിഭാഗം – ക്ലാസ് 11, 12 (പ്ലസ് വൺ, പ്ലസ് റ്റു)

ജൂനിയർ, സീനിയർ വിഭാഗങ്ങൾക്കായി പ്രത്യേക വിഷയങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക

 • ജൂനിയർ: എൻ്റെ ഏറ്റവും പ്രിയപ്പെട്ട ബഹിരാകാശ യാത്രിക
 • സീനിയർ: ബഹിരാകാശ യാത്രയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ

Dark Blue and Yellow Space Themed Science Flyer

ഇപ്പോൾ തന്നെ പങ്കെടുക്കൂ, അത്യുഗ്രൻ അവസരങ്ങൾ സ്വന്തമാക്കൂ

മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഒട്ടേറെ സമ്മാനങ്ങളും അവസരങ്ങളുമാണ് കാത്തിരിക്കുന്നത്.

 • പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ്.
 • വിജയികൾക്ക് ബഹിരാകാശ വിദഗ്ദ്ദരുമായി നേരിൽ കാണുന്നതിനുള്ള അവസരം, ഭാവി പഠനത്തിനുള്ള പിന്തുണ, ബഹിരാകാശ സാഹിത്യങ്ങൾ എന്നിവയുൾപ്പെടുന്ന വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം.
 • മികച്ച എൻട്രികൾ Nownext ബ്ലോഗ്, Youtube ചാനൽ, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ മറ്റ് സോഷ്യൽ മീഡിയയിലും ഫീച്ചർ ചെയ്യുന്നതാണ്.
 • കൂടാതെ മറ്റു സമ്മാനങ്ങളും.

മത്സരാർത്ഥികൾ ശ്രദ്ധിക്കുക

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്

 1. എല്ലാവർക്കും പ്രവേശനം തികച്ചും സൗജന്യമാണ്.
 2. എൻട്രികൾ അയക്കുന്നതിനു മുൻപ് എല്ലാ വിദ്യാർത്ഥികളും അവരവരുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
 3. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ https://bit.ly/SpaceElocution
 4. രെജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം മത്സരാർത്ഥികൾ അവരവരുടെ വീഡിയോ എൻട്രി ഞങ്ങളുടെ വാട്സ്ആപ്പ് നമ്പറിലേക്കു +917356593785 അയച്ചു തരേണ്ടതാണ്
 5. എൻട്രികൾ ഒക്ടോബർ 8ന് രാത്രി 9 മണിക്ക് മുൻപ് അയക്കേണ്ടതാണ്.
  ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ അനുവദിക്കുന്നതല്ല.
 6. ഒരു സ്കൂളിൽ നിന്ന് എത്ര വിദ്യാർഥികൾക്കു വേണമെങ്കിലും പങ്കെടുക്കാം.
 7. വിദ്യാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
 8. 4 മിനുറ്റിൽ കൂടുതൽ ഉള്ള വീഡിയോ സ്വീകരിക്കുന്നതല്ല.
 9. പങ്കെടുക്കുന്ന മത്സരാർത്ഥിയുടെ മുഖവും സംഭാഷണവും ഭാവങ്ങളും വീഡിയോയിൽ വ്യക്തമായി കാണിക്കേണ്ടതാണ്.
 10. വീഡിയോയിൽ ഒരു തരത്തിലുള്ള എഡിറ്റുകളും ഇല്ലാതെ അയക്കേണ്ടതാണ്.
 11. മത്സരാർത്ഥികൾക്ക് അവതരണത്തിന് മലയാളമോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം.
 12. അതാതു വിഭാഗങ്ങൾക്കായി തന്നിരിക്കുന്ന വിഷയങ്ങളിൽ മാത്രമേ പ്രസംഗം നടത്തുവാൻ വിദ്യാർത്ഥികളെ അനുവദിക്കൂ.
  • ജൂനിയർ: എൻ്റെ ഏറ്റവും പ്രിയപ്പെട്ട ബഹിരാകാശ യാത്രിക
  • സീനിയർ: ബഹിരാകാശ യാത്രയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ
 13. എൻട്രികൾ വിലയിരുത്തുന്നത് ഉള്ളടക്കം, ഭാഷാപ്രാവീണ്യം, ഉച്ചാരണം, പദപ്രയോഗങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്.
 14. വിദഗ്ധ പാനലിന്റെ മുന്നിൽ തത്സമയ സൂം മീറ്റിംഗ് വഴിയായിരിക്കും രണ്ടാം റൌണ്ട് നടത്തുക

പങ്കെടുക്കുന്ന എല്ലാവരും മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്. കൂടുതൽ വിവിരങ്ങൾക്കായി ഇപ്പോൾ തന്നെ ബന്ധപ്പെടാം. WhatsApp: +917356593785

Register Now

LEAVE A REPLY

Please enter your comment!
Please enter your name here