അഭിമുഖങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍ മേഖലയെയും കമ്പനി അഥവാ സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും നിങ്ങളുടെ അഭിമുഖത്തിനെ ഗുണം ചെയ്യും.

മാത്രമല്ല, ഇന്റര്‍വ്യൂ സമയത്ത് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും നല്ലതാണ്. കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും സ്ഥാപനത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

 

 

Leave a Reply