ചന്ദ്രനിൽ എത്താനും , നക്ഷത്രങ്ങളെ തൊടുകയുമെന്നൊക്കെ കുട്ടിക്കാലത്തു നമ്മൾ ഓരോരുത്തരും ഒരുപാട് സ്വപ്നം കണ്ടതാണ്. പത്തൊമ്പതാം നൂറ്റാണ്ട് വരെ അത് മുതിർന്നവരിലും ഒരു സ്വപ്നമായി തുടർന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ അത് സാധ്യമാകുന്ന ഒന്നാണെന്നു നമ്മളും തിരിച്ചറിഞ്ഞു. നമ്മളിൽ ബഹുഭൂരിപക്ഷമാളുകളും കൗതുകത്തോടെ ആലോചിച്ചിട്ടുള്ള ഒരു കാര്യമാണ് എങ്ങനെ ഒരു ബഹിരാകാശ സഞ്ചാരിയാകാമെന്നത്.

ആദ്യകാലങ്ങളിൽ ബഹിരാകാശ നിരീക്ഷകർ ബഹിരാകാശത്തു സംഭവിക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുക മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല. ആകാശ ഗോളങ്ങൾക്കിടയിലൂടെ സഞ്ചരിച്ചു കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കേണ്ട ആവശ്യം വർധിച്ചു വന്നു. അങ്ങനെയാണ് ബഹിരാകാശ സഞ്ചാരികളുണ്ടായത്.

 • എന്നാൽ എങ്ങനെയാണ് നമുക്കൊരു ബഹിരാകാശ സഞ്ചാരി ആകാൻ സാധിക്കുക?
 • ഒരു ബഹിരാകാശ സഞ്ചാരിയാകാൻ എന്തൊക്കെ ഗുണങ്ങൾ സ്വായത്തമാക്കണം?
 • ഇന്ത്യയിൽ എവിടെയാണ് ഇത് പഠിപ്പിക്കുക?

എങ്ങനെയൊരു ബഹിരാകാശ യാത്രികനാവാം എന്നതിനുള്ള ചില പ്രധാന വസ്തുതകളറിയാം.

ഒരു ബഹിരാകാശയാത്രികനാവാൻ എന്തൊക്കെ യോഗ്യതകൾ വേണം?

ഇന്ത്യൻ ബഹിരാകാശ യാത്രികനാവാൻ ഒരാൾക്കുണ്ടാവേണ്ട ചില പ്രധാന ഘടകങ്ങളും യോഗ്യതകളും.

 1. വിദ്യാർത്ഥി/ വിദ്യാർത്ഥിനിക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കണം.
 2. പരിചയ സമ്പന്നനായ ഒരു ഇന്ത്യൻ വ്യോമസേന പൈലറ്റിന് ബഹിരാകാശ സഞ്ചാരിയാകാൻ മുൻഗണനയുണ്ട്.
 3. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും എഞ്ചിനീയറിംഗ്, ഫിസിക്സ്‌, മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസിൽ നിന്നും ബിരുദം നേടിയിരിക്കണം.
 4. ബിരുദത്തിനു ഏറ്റവും കുറഞ്ഞത് 65% മാർക്ക്‌ ഉണ്ടായിരിക്കണം.
 5. ഉയർന്ന തസ്തികയിലോട്ട് അപേക്ഷിക്കണമെങ്കിൽ എയറോനോട്ടിക്കൽ എഞ്ചിനീറിങ്ങിലോ എയറോസ്പേസ് എഞ്ചിനീറിങ്ങിലോ ബിരുദാനന്തര ബിരുദമോ ഡോക്ടറേറ്റോ ഉണ്ടാവണം.

ഇവക്ക് പുറമെ ശാരീരിക, മാനസിക ക്ഷമതയും കണക്കിലെടുക്കുന്നതാണ്. അവയിൽ രക്ത സമ്മർദ്ദം, കാഴ്ച്ച, ശാരീരിക ക്ഷമത എന്നിവയുടെയെല്ലാം ടെസ്റ്റുകൾ ഉണ്ടാവുന്നതാണ്.

വിദ്യാഭ്യാസം

ഒരു ബഹിരാകാശയാത്രികനാകാൻ താല്പര്യമുള്ള ഒരാൾ തന്റെ സ്കൂൾ പഠനകാലം മുതലേ തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്.

പത്താം ക്ലാസിനു ശേഷം ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്ന വിഷയങ്ങൾ നിർബന്ധമായും എടുത്തിരിക്കണം. അതോടൊപ്പം തന്നെ സാമാന്യം നല്ല മാർക്കും അവശ്യ ഘടകങ്ങളിൽ ഒന്നാണ്.

ഒപ്പം ബിരുദ പഠനത്തിന് ശേഷം ഐ. എസ്. ആർ. ഓ. യിൽ പ്രവേശനത്തിനുള്ള, വിവിധ ഐ. ഐ. ടികൾ ചേർന്ന് നടത്തുന്ന ഒരു പ്രവേശന പരീക്ഷയുമുണ്ട്.

എവിടെ പഠിക്കാം?

ഇന്ത്യയിൽ ബഹിരകാശയാത്രികനാവാൻ സ്വപ്നം കാണുന്നവർക്കായി ചില മികച്ച സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലുണ്ട്.

 1. ഐ. ഐ. എസ്. ടി ( ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & റിസർച്ച് ), തിരുവനന്തപുരം
 2. ഐ. ഐ. എസ്. സി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് )
 3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
 4. ബിറ്റ്‌സ്, പിലാനി (ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് )
 5. അമിറ്റി യൂണിവേഴ്സിറ്റി.

നിലവിൽ ഇസ്റോയുടെ നേതൃത്വത്തിൽ ബഹിരാകാശത്തേക്ക് മനുഷ്യസഞ്ചാരം ഒന്നും നടക്കുന്നില്ലെങ്കിലും നാസ പോലുള്ള വിദേശ ഏജൻസികളിൽ ആസ്ട്രോനോട്ട് ആയി പ്രവേശിക്കാവുന്നതാണ്.

ഒരു ബഹിരാകാശ സഞ്ചാരിയാവുക എന്നത് നിരവധി പേരുടെ സ്വപ്നമാണ്. നിങ്ങളുടെ കുട്ടികൾ സ്പേസ് വിഷയങ്ങളിൽ താല്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ ഇപ്പോൾ തന്നെ ഗൈഡ് ചെയ്ത് തുടങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here