പുസ്തകങ്ങൾ വായിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ? നല്ലൊരു കഥാപുസ്തകം കിട്ടിയാൽ രസിച്ചിരുന്നു വായിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ആമസോൺ കിൻഡിലിലും മറ്റും ധാരാളം ഇ-ബുക്കുകൾ വളരെ കുറഞ്ഞ തുകക്കും, സൗജന്യമായും ഒക്കെ ലഭിക്കാറുണ്ടെങ്കിലും താളുകൾ മറിച്ച്, കടലാസിന്റെ പുതുമണം ആസ്വദിച്ച് വായിക്കുന്നതിന്റെ സുഖം, അതൊന്നു വേറെ തന്നെയാണ്. ധാരാളം പുസ്തകങ്ങൾ ലഭിക്കാൻ വഴികൾ ഉണ്ടെങ്കിലും ഉയർന്ന വിലയാണ് നമ്മളിൽ പലരെയും പിടിച്ചിരുത്തുന്ന പ്രധാന ഘടകം. എന്നാൽ സൗജന്യമായി ഇഷ്ടമുള്ള ഒരു പുസ്തകം എടുത്തോളാൻ പറഞ്ഞാലോ? അതില്പരം ഇനി എന്ത് വേണം, അല്ലെ?

അതെ, പുസ്തക ശേഖരത്തിനിടയിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ട് പോകാം. ആരും വില പറയില്ല, ആർക്കും പൈസ കൊടുക്കേണ്ട. പകരം ഒരു പുസ്തകം അതിന്റെ സ്ഥാനത്ത് വച്ചാൽ മതിയാകും. ഇതൊരു ലൈബ്രറിയെ കുറിച്ചോ മറ്റോ അല്ല പറഞ്ഞു വരുന്നത്. ലിറ്റിൽ ഫ്രീ ലൈബ്രറി (Little Free Library) എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയുടെ ആശയമാണ് എല്ലാവർക്കും സൗജന്യമായി പുസ്തകങ്ങൾ പങ്കുവച്ച് സാമൂഹ്യബന്ധം ഊട്ടിയുറപ്പിക്കുക എന്നത്.

ഇതേ ആശയമുള്ള ആർക്കും ഒരു ലിറ്റിൽ ഫ്രീ ലൈബ്രറി തുടങ്ങാവുന്നതാണ്. ഇതിനായി കെട്ടിടമോ മറ്റോ നിർമിക്കേണ്ട ആവശ്യവും വരുന്നില്ല. പുസ്തകങ്ങൾ സൂക്ഷിക്കാനായി കാലാവസ്ഥയെ അതിജീവിക്കാനാവുന്ന വിധത്തിലുള്ള പുസ്തകപ്പെട്ടികൾ സ്ഥാപിക്കുക എന്നതാണ് പ്രധാനം.

Little Free Library at 8 Point Art Cafe in Kollam

യു.എസിലെ ഹഡ്‌സണിൽ തുടങ്ങിയ ഈ ആശയം ഇന്ന് ഏതാണ്ട് നൂറിൽപരം രാജ്യങ്ങളിലായി ഒരു ലക്ഷത്തിൽപരം ലിറ്റിൽ ഫ്രീ ലൈബ്രറികളായി വ്യാപിച്ചു കിടക്കുന്നു. കൊല്ലം ജില്ലയിലെ 8 Point Art Cafe ആണ് ഈ ആശയം കേരളത്തിലേക്ക് ആദ്യമായി കൊണ്ട് വരുന്നത്. ഇന്ത്യയിൽ പല ഭാഗങ്ങളിലായി ധാരാളം ലിറ്റിൽ ഫ്രീ ലൈബ്രറികൾ നിലവിലുണ്ട്. നിങ്ങളുടെ നാട്ടിലും വലിയ ചിലവൊന്നുമില്ലാതെ ഇത് പോലൊന്ന് തുടങ്ങാവുന്നതാണ്.

Little Free Library

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!