നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് 2022 പരീക്ഷ ജൂണ്‍ രണ്ടാംവാരം നടക്കും. 2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ഒന്നിച്ചാണ് നടത്തുക. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കുമുള്ള യോഗ്യതാനിര്‍ണയ പരീക്ഷയായ നെറ്റിന്റെ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

താല്‍പ്പര്യമുള്ളവര്‍ക്ക് യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in, nta.ac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. മേയ് 20 രാത്രി 11.30വരെയാണ് അപേക്ഷിക്കാന്‍ അവസരം. മെയ് 30 വൈകീട്ട് അഞ്ചുവരെ ഫീസടയ്ക്കാം. അപേക്ഷാ ഫീസ്: ജനറല്‍-1100 രൂപ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി(നോണ്‍ക്രീമിലെയര്‍)-550 രൂപ, തേഡ് ജെന്‍ഡര്‍-275 രൂപ. അപേക്ഷകര്‍ക്ക് അപേക്ഷാ ഫോമില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള തിരുത്തല്‍ വിന്‍ഡോ മെയ് 21 മുതല്‍ മെയ് 23 വരെ ലഭ്യമാകും.

82 മാനവിക വിഷയങ്ങളിലായാണ് നെറ്റ് നടത്തുന്നത്. രാവിലെ 9 മണിമുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ 6 വരെയുമായി രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!